Global block

bissplus@gmail.com

Global Menu

പാനിക്ക് ബ​ട്ട​ൺ ഇ​ല്ലാ​ത്ത ഫോ​ണു​കൾക്ക് നിരോധനം ഏർപ്പെടുത്തുന്നു

ന്യൂ​ഡ​ല്‍​ഹി: പാനിക്ക് ബ​ട്ട​ൺ ഇ​ല്ലാ​ത്ത ഫോ​ണു​ക​ളു​ടെ ഇ​റ​ക്കു​മ​തി നി​രോ​ധി​ക്കാൻ കേ​ന്ദ്ര ടെ​ലി​കോം മ​ന്ത്രാ​ല​യം ഉത്തരവിറക്കുന്നു.

ഇറക്കുമതി ചെയ്യുന്ന ഫോണുകളിൽ നിർബന്ധമായും പാനിക്ക് ബട്ടൺ അല്ലെങ്കിൽ എമർജൻസി കാൾ ബട്ടൺ, ജി​പി​എ​സ് സംവിധാനം എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണമെന്നാണ് നിർദ്ദേശം.

2017ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ പാ​നി​ക് ബ​ട്ട​ണ്‍ നി​ര്‍​ബ​ന്ധ​മാ​ണെ​ന്ന് ക​ഴി​ഞ്ഞ വ​ര്‍​ഷം ഏ​പ്രി​ലി​ല്‍ കേ​ന്ദ്ര ടെ​ലി​കോം മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​ട്ടി​രു​ന്നു. 

അത്യാവശ്യ ഘട്ടങ്ങളിൽ പാനിക്ക് ബട്ടൺ അമർത്തുമ്പോൾ 112 എന്ന നമ്പറിലേക്കായിരിക്കും അപായ സന്ദേശം കൈമാറുക.

ഉടൻ തന്നെ ജി​ പി​ എസ് സംവിധാനത്തോടെ സ്ഥലം കൃത്യമായി മനസ്സിലാക്കി പോലീസ് സഹായം ലഭ്യമാക്കും വിധമാണ് പാനിക്ക് ബട്ടൺ ക്രമീകരിച്ചിരിക്കുന്നത്.

പാ​നി​ക് ബ​ട്ട​ണ്‍ ഇ​ല്ലാ​ത്ത മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ 2018 ജ​നു​വ​രി 1ന് ശേ​ഷം രാ​ജ്യ​ത്ത് വി​ല്‍​ക്കു​ന്ന​തും സ​ര്‍​ക്കാ​ര്‍ നി​രോ​ധി​ച്ചു. 

Post your comments