Global block

bissplus@gmail.com

Global Menu

കാഴ്ചാ വൈകല്യമുള്ളവര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി

തിരുവനന്തപുരം : നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡിന്റെ സഹകരണത്തോടെ ആംവേ ഓപ്പര്‍ച്യൂണിറ്റി ഫൗണ്ടേഷന്‍, ബ്രൈലി ഡേ ആഘോഷം സംഘടിപ്പിച്ചു.

കാഴ്ച വൈകല്യമുള്ളവര്‍ക്കു എഴുത്തും വായനയും സാധ്യമാക്കുന്നതിനായി ആവിഷ്‌കരിച്ച ബ്രെയില്‍ സംവിധാനത്തിന്റെ ഉപജ്ഞാതാവായ ലൂയിസ് ബ്രെയിലിയുടെ സ്മരാണര്‍ത്ഥമാണ് ദിനാഘോഷം. മുന്‍ കേരള ചീഫ് സെക്രട്ടറി ലിസ്സി ജേക്കബ് ഐഎഎസ് ചടങ്ങില്‍ മുഖാതിഥിയായി. 

ദിനാചരണത്തിന്റെ ഭാഗമായി കാഴ്ചവൈകല്യമുള്ള 81 കുട്ടികള്‍ക്കായി ബ്രെയില്‍ സംവിധാനത്തില്‍ എഴുത്തു-വായന മത്സരങ്ങള്‍ നടന്നു. മത്സരാര്‍ത്ഥികളെ വിവിധ വിഭാഗങ്ങളായി തിരിച്ച് പ്രശ്‌നോത്തരിയും സംഗീത മത്സരവും നടന്നു.

കാഴ്ച വെല്ലുവിളി നേരിടുന്ന എഴുന്നൂറോളം  കുട്ടികള്‍ക്ക് 2017 വര്‍ഷത്തില്‍ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് നല്‍കുമെന്ന പ്രഖ്യാപനവും ചടങ്ങില്‍ ഉണ്ടായി. നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡിന്റെ കീഴിലുള്ള അര്‍ഹരായ കുട്ടികള്‍ക്ക് ബ്രെയില്‍ കലണ്ടറും ചടങ്ങില്‍ വിതരണം ചെയ്തു.

തിരുവനന്തപുരമുള്‍പ്പടെ രാജ്യത്തെ പത്ത് നഗരങ്ങളില്‍ ആംവേ ഓപ്പര്‍ച്യുണിറ്റി ഫൗണ്ടേഷന്‍ ബ്രെയിലി ദിനാഘോഷം സംഘടിപ്പിക്കുന്നുണ്ട്. കാഴ്ച വൈകല്യമുള്ളവരെ സഹായിക്കുന്നതായി ഫൗണ്ടേഷന്‍ നടത്തുന്ന വിവിധ പദ്ധതികളില്‍ ഒന്നാണ് ബ്രെയില്‍ ദിനാചരണം.

രാജ്യത്തെ കാഴ്ചാവൈകല്യമുള്ള എണ്‍പത്തിയയ്യായിരത്തോളം കുട്ടികള്‍ക്ക് ബ്രെയില്‍ പാഠപുസ്തകങ്ങള്‍, കമ്പ്യൂട്ടര്‍ പഠന സഹായം, ഓഡിയോ ലൈബ്രറികള്‍ തുടങ്ങിയവയും, ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്നുണ്ട്.

 എന്‍ എ ബി ജനറല്‍ സെക്രട്ടറി ജോസി ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് പ്രൊഫസര്‍ കോണ്‍ കുര്യന്‍ അദ്ധ്യക്ഷത വഹിച്ചു. ആംവേ കേരള ക്ലസ്റ്റര്‍ മാനേജര്‍ ടി ദിനേശ്, വി.എം. ഫ്രാന്‍സിസ്, ജി. തുളസീധരന്‍, ജി. ബേബി, ലക്ഷ്മി ജി നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Post your comments