Global block

bissplus@gmail.com

Global Menu

സംസ്ഥാനത്ത് അതിവേഗ റെയിൽ പാതയ്ക്ക് സാധ്യത തെളിയുന്നു

തിരുവനന്തപുരം  : കേരളത്തില്‍ അതിവേഗ റെയിൽവേ പാതയ്ക്ക്  സാധ്യത തെളിയുന്നു . തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ആയിരിക്കും ആദ്യഘട്ടത്തിൽ പദ്ധതി തയ്യാറാക്കുക .

ജപ്പാന്‍ ധനസഹായത്തോടെ അഹമ്മദാബാദ് മുതൽ  മുംബൈ വരെയുള്ള അതിവേഗപാതയുടെ നിര്‍മാണത്തിന് അനുമതി അനുവദിച്ച സാഹചര്യത്തിലാണ് തിരുവനന്തപുരം - കണ്ണൂര്‍ പാതയും പരിഗണിക്കാൻ ഒരുങ്ങുന്നത് .

ഈ പാതയുടെ സാധ്യതാ പഠനവും സർവേയും പൂർത്തിയാക്കി അനുമതിക്കായി കാത്തിരിക്കുകയാണ്.  ഈ വർഷം തന്നെ പദ്ധതി ആരംഭിക്കാനാണ് സാധ്യത .

ഇത് സംബന്ധിച്ച പ്രഖ്യാപനം  ഫെബ്രുവരിയിലെ കേന്ദ്ര ബജറ്റില്‍ ഉണ്ടായേക്കും. 1,27,000 കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി ഒൻപത് വർഷം കൊണ്ടായിരിക്കും പൂർത്തിയാക്കുക.

പദ്ധതിയുടെ വായ്പക്കായി  ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സിയുമായി  ചർച്ചകൾ നടത്തും . പദ്ധതിക്കായുള്ള  നികുതികൾ കേന്ദ്ര– സംസ്‌ഥാന സർക്കാരുകൾ ഒഴിവാക്കിയാൽ ഏകദേശം  6000 കോടി രൂപ പദ്ധതിയുടെ മുഴുവൻ ചെലവിൽ നിന്നും ഗണ്യമായി കുറയ്ക്കാൻ സാധിക്കും  . കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായിട്ടായിരിക്കും അതിവേഗ പാതയുടെ പണി പൂർത്തിയാക്കുക .

Post your comments