Global block

bissplus@gmail.com

Global Menu

കേരള ടൂറിസത്തിന്റെ 'സുഗമസഞ്ചാര, ലഹരിവിമുക്ത' പുതുവത്സരാഘോഷം

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കേരള ടൂറിസവും ഭിന്നശേഷിയുള്ള പ്രതിഭകളോടൊപ്പം പുതുവര്‍ഷാഘോഷം സംഘടിപ്പിക്കുന്നു.

'ബാരിയര്‍ ഫ്രീ ആന്‍ഡ് ഡ്രഗ് ഫ്രീ ന്യൂ ഇയര്‍ സെലിബ്രേഷന്‍സ് 2017' (സുഗമസഞ്ചാര, ലഹരിവിമുക്ത പുതുവത്സരാഘോഷം 2017) എന്നുപേരിട്ടിരിക്കുന്ന ആഘോഷങ്ങള്‍ തൈക്കാട് പൊലീസ് ഗ്രൗണ്ടിലായിരിക്കും നടക്കുക.

ഡിസംബര്‍ 31ന് വൈകുന്നേരം ഏഴു മുതല്‍ പുലര്‍ച്ചെ രണ്ടു മണിവരെ നടക്കുന്ന പരിപാടി തിരുവനന്തപുരം മേയര്‍ ശ്രീ. വി. കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഭിന്നശേഷിയുള്ള കലാകാരൻമാരുടെ പ്രകടനങ്ങള്‍ അരങ്ങേറും. ലഹരിവിമുക്ത സന്ദേശങ്ങളും ആഘോഷത്തിലുടനീളം ഉണ്ടായിരിക്കും. ഭാരത് ഭവന്റെ സമ്പൂര്‍ണ്ണസഹകരണവും പരിപാടികള്‍ക്കുണ്ട്.

ഭിന്നശേഷിക്കാര്‍ക്കായി സുഗമസഞ്ചാര സോണുകള്‍, ഫൂഡ് കോര്‍ട്ടുകള്‍, ബ്രേക്ക് ഏരിയ എന്നിവയും വേദിയിലുണ്ടായിരിക്കും. ഇവരെ ചടങ്ങില്‍ സഹായിക്കുന്നതിനായി ഹെല്‍പ്പിംഗ് ഹാന്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍ എന്ന എന്‍ജിഒയുടെ സേവനവും ലഭ്യമായിരിക്കും.

എഴുന്നൂറോളം ഭിന്നശേഷിക്കാര്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്ന പരിപാടിയില്‍ ഇവര്‍ക്കായി ഭാഗ്യ നറുക്കെടുപ്പുകളും ഉണ്ടായിരിക്കുന്നതാണ്. ഡിറ്റിപിസി ഓഫീസ്, ടൂറിസം വകുപ്പിലെ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ തുടങ്ങിയ ഇടങ്ങളില്‍നിന്ന് സൗജന്യ പ്രവേശന പാസ് ലഭ്യമാണ്.

Post your comments