Global block

bissplus@gmail.com

Global Menu

ഹരിത നികുതി ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം:  പഴയ വാഹനങ്ങള്‍ക്കായി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ഹരിത നികുതി (ഗ്രീന്‍ ടാക്സ്) ജനുവരി ഒന്നുമുതല്‍ നടപ്പിലാക്കുന്നു .

10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും 15 വര്‍ഷത്തിലേറെ പഴക്കമുള്ള നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കുമാണ്  ഹരിത നികുതി ഏർപ്പെടുത്തുന്നത് .

കഴിഞ്ഞ ബഡ്ജറ്റിൽ ആണ് കാലപ്പഴക്കം സംഭവിച്ച വാഹനങ്ങൾക്ക് ഹരിത നികുതി ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത് .

നാലോ അതില്‍ കൂടുതലോ ചക്രങ്ങളുള്ള ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 200 രൂപയും മീഡിയം വാഹനങ്ങള്‍ക്ക് 300 രൂപയും ഹെവി വാഹനങ്ങള്‍ക്ക് 400 രൂപയുമാണ് ഒരു വര്‍ഷത്തെ നിരക്ക്.

മോട്ടോര്‍ സൈക്കിളുകളെയും ഓട്ടോറിക്ഷകളെയും ഹരിതനികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.  എന്നാൽ അന്യ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന വാഹനങ്ങൾക്കും ഹരിത നിയമം ബാധകമാണ്. നികുതി അടയ്ക്കുന്നതില്‍നിന്ന് ഒഴിവാക്കുന്നതിനുള്ള അപേക്ഷകള്‍ (ജി.ഫോം) ഡിസംബർ 20 മുതൽ സമർപ്പിക്കണം. ഇത്തരം അപേക്ഷകൾക്ക് ജനുവരി ഒന്നു മുതൽ ഫീസ് ഈടാക്കുന്നതാണ്.  അപേക്ഷകൾ മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റിൽ ( http://keralamvd.gov.in/) ലഭ്യമാണ്.

കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹരിത നികുതി പ്രാബല്യത്തിൽ കൊണ്ടുവന്നത് . ജനുവരി ഒന്ന് മുതല്‍ ഹരിത നികുതി അടയ്ക്കാത്ത വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ  യാതൊരു സേവനവും നല്‍കേണ്ടതില്ലന്നാണ് സർക്കാർ നിലപാട്.

Post your comments