Global block

bissplus@gmail.com

Global Menu

നോട്ട് പ്രതിസന്ധി: കണ്‍സ്യൂമര്‍ ഫെഡ് കൂപ്പണുകൾ പുറത്തിറക്കി

കൊച്ചി: നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകൾ  ലഘൂകരിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡ്  ഉപഭോക്താക്കൾക്കായി ​കണ്‍സ്യൂമര്‍ കൂപ്പണുകൾ അവതരിപ്പിക്കുന്നു . 

പ്രാഥമിക സഹകരണ സംഘങ്ങളുടെയും ജില്ലാ സഹകരണ ബാങ്കുകളിലെയും നിക്ഷേപകര്‍ക്കും തൊഴില്‍ ശാലകളിലെ ജീവനക്കാര്‍ക്കും അതാത് ബാങ്കുകള്‍ മുഖേന 10,50, 100 രൂപയുടെ കൂപ്പണുകള്‍ ലഭ്യമാക്കുന്നതാണ് പദ്ധതി.

ഈ കൂപ്പണ്‍ ഉപയോഗിച്ച്‌ നിക്ഷേപകര്‍ക്ക് കണ്‍സ്യൂമര്‍ ഫെഡിന്റെ ഏത് ഔട്ട് ലെറ്റിൽ ​ നിന്നും സാധനങ്ങള്‍ വാങ്ങാം. ജനുവരി 15 വരെയായിരിക്കും കൂപ്പണുകളുടെ കാലാവധി .ക്രിസ്മസ്, ന്യൂ ഇയർ വിപണി ലക്‌ഷ്യം വച്ച്  ഓണ്‍ലൈന്‍ പോര്‍ട്ടലും,  ഡിസ്‌കൗണ്ട് വില്പനയും കണ്‍സ്യൂമര്‍ ഫെഡ് ഒരുക്കുന്നുണ്ട് .

ജനുവരി രണ്ടാം വാരത്തോടെ പ്രൈമറി സഹകരണ സംഘങ്ങളുമായി ചേര്‍ന്ന് 2,000 നീതീ സ്റ്റോറുകളും 1,500 നീതി മെഡിക്കല്‍ സ്റ്റോറുകളും ആരംഭിക്കും.പോയിന്റ് ഓഫ് സെയില്‍ മെഷീനുകള്‍ ഉപയോഗിച്ച് കാര്‍ഡ് സൈ്വപ്  ചെയ്ത് കണ്‍സ്യൂമര്‍ ഫെഡിന്റെ ഏത് ഔട്ട്ലെറ്റില്‍നിന്നും സാധനങ്ങള്‍ വാങ്ങാനുള്ള അവസരവും ഒരുക്കും.

Post your comments