Global block

bissplus@gmail.com

Global Menu

സ്വർണ്ണത്തിനും പരിധി നിശ്ചയിച്ചേക്കും

ന്യൂഡൽഹി : നോട്ടു നിരോധനത്തിന് പിന്നാലെ കൈവശം വയ്ക്കാവുന്ന സ്വർണ്ണത്തിനും കേന്ദ്ര സർക്കാർ പരിധി നിശ്ചയിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കള്ളപ്പണത്തിന്റെ നല്ലൊരുഭാഗവും സ്വർണ്ണമായി നിക്ഷേപിക്കുന്നുണ്ട് എന്ന കണ്ടെത്തലിലാണ് കേന്ദ്ര സർക്കാർ നടപടിക്കൊരുങ്ങുന്നതെന്നാണ് ചില ധനകാര്യ വെബ്‌സൈറ്റുകൾ വ്യക്തമാക്കുന്നത്.

നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷം രാജ്യത്ത് സ്വര്‍ണ്ണ ഇറക്കുമതി ക്രമാതീതമായി ഉയര്‍ന്നെന്ന് റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു . നോട്ടു നിരോധനം നിലവിൽ വന്നതിനു ശേഷം ഉയര്‍ന്ന പ്രീമിയം നല്‍കി സ്വര്‍ണം വാങ്ങാന്‍ സ്വര്‍ണാഭരണ വ്യാപാരികള്‍ തയ്യാറാകുന്നതായാണ് റിപ്പോര്‍ട്ട്.

ഇതിന്റെ ഫലമായി സ്വര്‍ണത്തിന്റെ പ്രീമിയം നിരക്ക് രണ്ടുവര്‍ഷത്തെ ഉയര്‍ന്ന പരിധിയില്‍ എത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു .

നവംബര്‍ 8 ന് ശേഷം ഇതുവരെ 100 കോടി ഡോളര്‍ മൂല്യമുളള സ്വര്‍ണം ഇറക്കുമതി ചെയ്തതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . ഇന്ത്യയ്ക്ക് പ്രതിവര്‍ഷം ശരാശരി 1000 ടണ്‍ സ്വര്‍ണത്തിന്റെ ആവശ്യകതയാണ് ഉളളത്.

Post your comments