Global block

bissplus@gmail.com

Global Menu

മികച്ച ബാറ്ററി കരുത്തുമായി ലെനോവോ K 6 പവർ സ്മാർട്ട് ഫോണുകൾ

ന്യൂഡൽഹി : ലെനോവോയുടെ K 6 പവർ  സ്മാർട്ട് ഫോണുകൾ നവംബർ 29 ന്  ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും . 4G എൽ ടി ഇ പിന്തുണ നൽകുന്ന സ്‍മാർട്ട് ഫോണിന്  4000 എം എ എച്ച് ബാറ്ററിയാണ് ഉള്ളത് .

ലെനോവോ K 6 സീരീസിൽ ഉൾപ്പെട്ട മൂന്നാമത്തെ സ്മാർട്ട്ഫോണാണ് K 6 പവർ . ഇതുനുമുൻപ് K6, K6 നോട്ട് എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകൾ ലെനോവോ പുറത്തിറക്കിയിരുന്നു. 5 ഇഞ്ച് ഫുൾ എച്ച് ഡി ഐ പി എസ് ഡിസ്പ്ലേ ആണ് ഫോണിനുള്ളത്. 1.3 ഗിഗാഹെർട്സ്  ഒക്ട  ക്വാഡ്-കോര്‍ പ്രൊസസര്‍, 2 GB റാം , 32GB സ്റ്റോറേജ് കപ്പാസിറ്റിയുള്ള ഫോണിന് മൈക്രോ എസ് ഡി കാർഡ് വഴി 256GB വരെ ഉയർത്താനാകും.

ഫ്ലാഷ് ലൈറ്റോടുകൂടിയ 13MP പിൻ കാമറയും 8MP മുൻ കാമറയുമാണ്  ലെനോവോയുടെ K 6പവർ  സ്മാർട്ട് ഫോണുകൾക്കുള്ളത്. ആൻഡ്രോയിഡ് 6.0.1 മാഷ്‌മെലോ ആണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത് .

ഫിംഗർപ്രിന്റ് സെൻസർ,3.5 mm  ഓഡിയോ ജാക്ക് , എഫ് എം റേഡിയോ , ഡോൾബി അറ്റ് മോസ് ,ബ്ലൂടൂത്ത് , വൈഫൈ , ഡ്യൂയൽ സിം തുടങ്ങിയവയാണ് മറ്റു പ്രത്യേകതകൾ .  സിൽവർ , ഗോൾഡ് , ഡാർക്ക്ഗ്രേ  തുടങ്ങിയ നിറങ്ങളിൽ ലഭ്യമാണ് .

Post your comments