Global block

bissplus@gmail.com

Global Menu

വോഡഫോണ്‍ ഗൂഗിളുമായി കൈകോർക്കുന്നു

കൊച്ചി: വോഡഫോണ്‍ ഇന്ത്യയുടെ സംരംഭകത്വ സേവന വിഭാഗമായ വോഡഫോണ്‍ ബിസിനസ് സര്‍വ്വീസസ് ഇന്ത്യന്‍ സംരംഭകര്‍ക്ക് ജി സ്യൂട്ട് സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഗൂഗിള്‍ ക്ലൗഡുമായി സഹകരിക്കും.

ഏത് ഉപകരണത്തില്‍ നിന്നും സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന ഇന്‍റലിജന്‍റ് പ്രൊഡക്ടിവിറ്റി, കമ്യൂണിക്കേഷന്‍, കൊളാബറേഷന്‍  ആപ്ലിക്കേഷനുകള്‍ക്ക് ഉപയോഗത്തിന് അനുസരിച്ച് പണം നല്‍കുന്ന രീതിയിലുള്ള സേവനമായിരിക്കും ഇതിന്‍റെ ഭാഗമായി ലഭ്യമാക്കുക.

പ്രതിമാസ, ത്രൈമാസ, അര്‍ദ്ധ വാര്‍ഷിക, വാര്‍ഷിക രീതികളില്‍ ഓണ്‍ലൈനായോ ചെക്കായോ പണം നല്‍കാനുള്ള സൗകര്യവും ഇതിനുണ്ടാകും. ഫോണ്‍, ഇ-മെയില്‍, ഓണ്‍ലൈന്‍ പിന്തുണകള്‍ ഇതിനുണ്ടാകും. 

ഇന്ത്യയില്‍ റെഡി ബിസിനസ് സംവിധാനം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിന്‍റെ  ഭാഗമായാണ് വോഡഫോണ്‍ ബിസിനസ് സര്‍വ്വീസസ് ജി സ്യൂട്ട് ലഭ്യമാക്കാനായി ഗൂഗിള്‍ ക്ലൗഡുമായി സഹകരിക്കുന്നത്. സ്മാര്‍ട്ട് ആയി ജോലി ചെയ്യുവാന്‍ സഹായിക്കും വിധം ജിമെയില്‍, ഡോക്സ്, ഡ്രൈവ്, കലണ്ടര്‍, ഹാങ്ഔട്ട്സ് തുടങ്ങി നിരവധി സേവനങ്ങള്‍ തല്‍സമയം സംയോജിപ്പിച്ച് മെഷിന്‍ ഇന്‍റലിജന്‍സ് കൂടി പ്രയോജനപ്പെടുത്തി അവതരിപ്പിക്കുകയാണിവിടെ ചെയ്യുന്നത്.

ഈ സഹകരണത്തിന്‍റെ ഫലമായി വോഡഫോണ്‍ എന്‍റര്‍പ്രൈസസ് ഉപഭോക്താക്കള്‍ക്ക് ഉപയോഗത്തിനനുസരിച്ച് പണം നല്‍കുന്ന രീതിയില്‍ ജി സ്യൂട്ട്  സുരക്ഷിതമായും സൗകര്യപ്രദമായും  പ്രയോജനപ്പെടുത്താനാവും. 

Post your comments