Global block

bissplus@gmail.com

Global Menu

വ്യവസായകർക്ക് അവസരമൊരുക്കി അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ്

അബുദാബി : ഇന്ത്യയിൽ നിന്നുള്ള വ്യവസായങ്ങളെ ആകര്‍ഷിക്കാന്‍ അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ് (എഡിജിഎം)  വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു .

അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റിൽ തുടങ്ങുന്ന വ്യവസായ സംരംഭങ്ങൾക്ക് 50 വര്‍ഷത്തേക്കു നികുതി ഈടാക്കില്ല, കൂടാതെ 50 വർഷത്തേക്ക് പൂർണ്ണ ഉടമസ്ഥാവകാശവും ലഭിക്കും വിധമാണ് പുതിയ ഇളവുകൾ .

 സംരംഭകരെ ആകർഷിക്കുന്നതിനും ഇതിനെ സംബന്ധിച്ച ചർച്ചകൾക്കുമായി  എഡിജിഎം ലെ ഉന്നത ഉദ്യോഗസ്ഥർ ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ വ്യവസായികളുമായി ചര്‍ച്ച നടത്തി.  

ആരോഗ്യം, വിദ്യാഭ്യാസം,ടൂറിസം, തുടങ്ങിയ മേഖലകളിൽ വ്യവസായം തുടങ്ങുന്നവർക്കാണ് ഏറെ ഗുണം ചെയ്യുക . ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അനേകം വ്യവസായ  സ്ഥാപനങ്ങൾ അബുദാബി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും, കേരളത്തില്‍ യുഎഇ കോണ്‍സുലേറ്റ് ആരംഭിച്ചതു വ്യാപാര മേഖലയ്ക്ക കൂടുതല്‍ പ്രയോജനം ചെയ്യുമെന്നും .വ്യവസായം ആരംഭിക്കുന്നതിനും , നടത്തിക്കൊണ്ടു പോകാനുമുള്ള സൗകര്യം, ഏകജാലക സംവിധാനം, സുഗമമായ പ്രവർത്തനങ്ങൾക്ക് അനുകൂലമായ സാഹചര്യം ഒരുക്കുക തുടങ്ങി എല്ലാവിധ കാര്യങ്ങളിലും അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും  എഡിജിഎം ബിസിനസ് ഡവലപ്മെന്റ് ഡയറക്ടർ മാർട്ടിൻ ടൈഡ്സ്റ്റോം വ്യകത്മാക്കി .

Post your comments