Global block

bissplus@gmail.com

Global Menu

വീഡിയോ കോളിംഗ് സംവിധാനവുമായി വാട്സ്ആപ്പ്

ന്യൂഡൽഹി : വാട്‌സ് ആപ്പില്‍ ഇനി കണ്ടു സംസാരിക്കാം, വാട്സ് ആപ്പ് തങ്ങളുടെ ഉപഭോക്താക്കൾക്കായി വീഡിയോ കോളിംഗ്   സേവനങ്ങൾ നടപ്പിലാക്കുന്നു .

ലോകമെമ്പാടുമുള്ള 100 കോടി ഉപഭോക്താക്കൾക്ക് ഇനിമുതൽ വീഡിയോ കോളിംഗ് സേവനങ്ങൾ ലഭ്യമാകും .

നിലവില്‍ വാട്‌സ് ആപ്പിന്റെ ബീറ്റാ വേര്‍ഷനിലാണ് വീഡിയോ കോളിംഗ് എത്തിയിരുന്നത്. ഇനിമുതൽ  ഐ ഓ എസ് , ആൻഡ്രോയിഡ് , വിൻഡോസ് ഫോൺ തുടങ്ങിയവയിൽ വീഡിയോ കോളിംഗ് സംവിധാനം ഉപയോഗപ്പെടുത്താം.

നിലവിലുള്ള കോള്‍ബട്ടണില്‍ അമര്‍ത്തുമ്പോള്‍ വോയ്‌സ് കോള്‍ വേണോ വീഡിയോ കോള്‍ വേണോ എന്നു തിരഞ്ഞെടുക്കാവുന്ന രീതിയിലാണ് അപ്‌ഡേറ്റ് ഒരുക്കിയിരിക്കുന്നത്.

അതേസമയം അപ്‌ഡേറ്റ് ചെയ്യാത്ത വാട്‌സ്ആപ്പ് ഉപഭോക്താക്കളുമായി വീഡിയോ കോളിങ്ങ് ഫീച്ചര്‍ സാധ്യമാകില്ല. ഗ്രൂപ്പ് വീഡിയോ കോളുകളും അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ് പദ്ധതിയിടുന്നുണ്ട്. വീഡിയോ കോളിംഗ് കൂടി വരുന്നതോടെ വാട്‌സ്ആപ്പിലെ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് പ്രതീക്ഷിക്കുന്നത് .

Post your comments