Global block

bissplus@gmail.com

Global Menu

പണമിടപാടുകൾക്ക് ധനമന്ത്രാലയത്തിന്റെ ഇളവ്

കൊച്ചി: ബാങ്കില്‍നിന്നു പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ധനമന്ത്രാലയം ഇളവ് പ്രഖ്യാപിച്ചു .

ആഴ്ചയിൽ  10,000 രൂപ വരെ മാത്രമേ ബാങ്കിൽ നിന്നും പിൻവലിക്കാൻ പാടുള്ളു എന്ന പരിധി എടുത്തുകളഞ്ഞതായും . കൂടാതെ  അസാധുവായ നോട്ടുകൾ 4500 രൂപ വരെ മാറ്റിയെടുക്കാനും സാധിക്കുന്നതാണ് പുതിയ ഉത്തരവ് . നേരത്തെ ഇത് നാലായിരമായിരുന്നു.തിങ്കളാഴ്ച മുതല്‍ എ.ടി.എമ്മുകള്‍ വഴി ദിവസം 2,500 രൂപവരെ  പിന്‍വലിക്കാം.മുൻപ്  ഇത് 2,000 രൂപയായിരുന്നു.

എല്ലാ ബാങ്കുകളും മൊബൈല്‍ ബാങ്കിങ് സൗകര്യം ഏര്‍പ്പെടുത്തണമെന്നും .  വ്യാപാര  സ്ഥാപനങ്ങളും, ആശുപത്രികളും ചെക്ക്, ഡി.ഡി തുടങ്ങിയവ സ്വീകരിക്കണമെന്നും  ധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശമുണ്ട്.

മുതിര്‍ന്ന പൗരന്‍മാര്‍ക്കും ശാരീരിക വൈകല്യമുള്ളവര്‍ക്കുമായി പ്രത്യേക ക്യൂ സംവിധാനം ഏര്‍പ്പെടുത്തണമെന്നും , ആശുപത്രികൾക്ക് സമീപമായി മൊബൈൽ എ ടി എം വാനുകൾ സജ്ജമാക്കണം എന്നും പുതിയ ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്  .

പുതിയ 500 രൂപ നോട്ടുകൾ ചില ബാങ്കുകളിൽ നിന്നും ലഭ്യമായി തുടങ്ങിയിട്ടുണ്ട് . പുതിയ 2000 ,500, രൂപയുടെ നോട്ടുകൾ ലഭ്യമാക്കുന്നതിനായി എ ടി എമ്മുകളിൽ  മാറ്റം വരുത്താനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട് .

Post your comments