Global block

bissplus@gmail.com

Global Menu

ഇന്റർനെറ്റ് സേവനം : ഫേസ്​ബുക്കിന്റെ അക്യുല ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി: ഫേസ്​ബുക്കിന്റെ  ​'അക്യുല'  സോളാർ വിമാനം ഇന്ത്യയുടെ ആകാശത്തേക്കും എത്തിയേക്കും . ഇന്‍റര്‍നെറ്റ്​ കണക്ഷന്‍ ലഭ്യമാകാത്ത ഉള്‍പ്രദേശങ്ങളില്‍ വെ-ഫൈയുടെ സഹായത്തോടെ ഇന്‍റര്‍നെറ്റ്​ സേവനം ലഭ്യമാക്കുകയാണ് ഫേസ്‌ബുക്ക് അക്യുല എന്ന സോളാർ വിമാനത്തിലൂടെ സാധ്യമാക്കുക.

ഫേസ്​ബുക്ക്  അധികൃതരുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ് . സേവനം നടപ്പിലാക്കുന്നതിനായി  ടെൽകോസുമായി ഫേസ്​ബുക്ക്​ കരാറൊപ്പിട്ടു കഴിഞ്ഞു.

കൂടുതൽ മികച്ച സേവനങ്ങൾക്കായി ഇന്ത്യയിലെ മൊബൈല്‍ സേവനദാതാക്കളുമായും ഇത് സംബന്ധിച്ച ചർച്ചകൾ നടത്തും . ​ഫൈബര്‍ ​ഒപ്​ടിക്​സ്​  വഴി ഇന്റർനെറ്റ് സേവനം ലഭ്യമാകാത്ത ഇന്ത്യയിലെ സ്ഥലങ്ങളിൽ അക്യുലയുടെ സേവനം ലഭ്യമാക്കാനാണ് ശ്രമിക്കുന്നത് . വിമാനത്തിലുള്ള സോളാര്‍ പാനലുകള്‍ വഴി ലഭ്യമാക്കുന്ന 2000 വാട്ടിൻറെ പവറാണ്​ അക്യുല പ്രവർത്തിക്കാൻ ഉപയോഗിക്കുന്നത് .  141 അടി വലിപ്പമുള്ള ചിറകുകള്‍ ഉള്ള അക്യുല 6000 അടി ഉയരത്തിൽ ആയിരിക്കും  പറക്കുക . 48 കിലോമീറ്റർ പരിധിയിൽ അക്യുലയിൽ നിന്നും ഇന്റർനെറ്റ് സേവനം ലഭിക്കും.

പൈലറ്റ്, എഞ്ചിനീയേഴ്‌സ് ,സാങ്കേതിക വിദഗ്ദ്ധർ തുടങ്ങിയവരടങ്ങുന്ന സംഘമായിരിക്കും ആളില്ലാ വിമാനമായ അക്യുലയുടെ ഉയരം,ഗതിവേഗത, ജി പി എസ് തുടങ്ങിയ സംവിധാനങ്ങൾ സോഫ്ട് വെയര്‍ പ്രോഗ്രാമുകളിലൂടെ നിയന്ത്രിക്കുക .

Post your comments