Global block

bissplus@gmail.com

Global Menu

എ ടിഎം സുരക്ഷയ്ക്ക് എസ്‌ ഐ ബി ഇ-ലോക്ക്

കൊച്ചി : വർദ്ധിച്ചു  വരുന്ന എ ടിഎം തട്ടിപ്പുകൾ തടയുന്നതിനായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉപഭോക്താക്കൾക്കായി ഡിജിറ്റല്‍ ഇ-ലോക്ക് അവതരിപ്പിക്കുന്നു .

എസ്‌ ഐ ബി യുടെ മൊബൈൽ ബാങ്കിംഗ് ആപ്പ്   ആയ എസ്‌ ഐ ബി മിററിലാണ് ഈ സൗകര്യം ലഭ്യമാകുക . സ്വിച്ച് ഓൺ /ഓഫ് ബട്ടണിൽ ഒരുതവണ അമർത്തുമ്പോൾ തന്നെ മൊബൈല്‍ ബാങ്കിംഗ്,  എടിഎം, പി.ഒ.എസ്. തുടങ്ങിയ എല്ലാത്തരം ഡിജിറ്റല്‍ ഡെബിറ്റ് ഇടപാടുകളും ലോക്ക്/അണ്‍ലോക്ക് ചെയ്യാനുള്ള അതിനൂതന സുരക്ഷാ സംവിധാനമാണ് ഇലോക്ക്.

എല്ലാ ഡിജിറ്റല്‍ ഡെബിറ്റ് ഇടപാടുകളും ഒരു നിമിഷത്തിനുള്ളില്‍ ബ്ലോക്ക് ചെയ്യാനാവും എന്നതാണ് ഇ-ലോക്ക് സംവിധാനത്തിന്റെ പ്രത്യേകത.

ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്  പ്ലാറ്റ്ഫോമുകളില്‍ എസ്‌ ഐ ബി മിറര്‍ ആപ്പ്  ​ഡൗണ്‍ലോഡ് ചെയ്ത് ഇ-ലോക്ക് സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്. ഉപഭോക്താക്കളുടെ വിശ്വാസം നിലനിർത്താനും  കൂടുതൽ സുരക്ഷ പ്രധാനം ചെയ്യാനും ഡിജിറ്റൽ ഈ -ലോക്ക് സംവിധാനം സഹായകമായേക്കും. 

Post your comments