Global block

bissplus@gmail.com

Global Menu

സംസ്ഥാന ജലപാത വികസനം യാഥാർഥ്യമായേക്കും

തിരുവനന്തപുരം:സംസ്ഥാനത്തെ ഉള്‍നാടന്‍ ജലപാതകള്‍ നന്നാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹി മെട്രോ റയില്‍ കോര്‍പ്പറേഷന്റെ സാങ്കേതിക സഹായം അഭ്യർത്ഥിച്ചു .കോവളം മുതല്‍ കാസര്‍കോട് വരെ 590 കിലോമീറ്റര്‍ ജലപാതയാണുള്ളത്.കോട്ടപ്പുറം മുതല്‍ കോഴിക്കോട് വരെ 165 കിലോമീറ്റര്‍ ദൂരമുള്ള ജലപാത  ദേശീയ ജലപാതയായി കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 

കോവളം മുതല്‍ കൊല്ലം വരെ 74 കിലോമീറ്ററും കോഴിക്കോട് മുതല്‍ കാസര്‍കോട് വരെ 183 കിലോമീറ്ററുമുള്ള ജലപാത  വികസനം സംസ്ഥാന സർക്കാരിന്റെ ചുമതലയാണ് . കോട്ടപ്പുറം മുതല്‍ കോഴിക്കോട് വരെ 165 കിലോമീറ്റര്‍ ദൂരമുള്ള ജലപാത  ദേശീയ ജലപാതയായി കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കോവളം മുതല്‍ കൊല്ലം വരെ 74 കിലോമീറ്ററും കോഴിക്കോട് മുതല്‍ കാസര്‍കോട് വരെ 183 കിലോമീറ്ററുമുള്ള ജലപാത  വികസനം സംസ്ഥാന സർക്കാരിന്റെ ചുമതലയാണ് .

ദേശീയ ജലപാതയ്ക്കു 32 മീറ്റര്‍ വീതിയും 2.2 മീറ്റര്‍ ആഴവും വേണം. സംസ്ഥാനപാതയ്ക്കു 14 മീറ്റര്‍ വീതിയും രണ്ടു മീറ്റര്‍ ആഴവും ആവശ്യമാണ് .കൊല്ലം മുതല്‍ തൃശൂരിലെ കോട്ടപ്പുറം വരെയുള്ള  205 കിലോമീറ്റർ ദേശീയ ജലപാതയുടെ  വികസനം 2007ല്‍ പൂര്‍ത്തിയായിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ ജലപാത വഴി കൊണ്ടുപോകുന്ന ചരക്കിന്  സബ്സിഡി പ്രഖ്യാപിചിരുന്നു എങ്കിലും ജലപാതയുടെ അപര്യാപ്‌തത മൂലം ഫലം കണ്ടില്ല . നിലവിൽ കൊച്ചിയിലെ ചമ്പക്കര ഭാഗത്താണ് ചരക്ക് ഗതാഗതം പ്രാവർത്തികമായിട്ടുള്ളത് . പ്രതിവര്‍ഷം 10 ലക്ഷം ടണ്‍ ചരക്കാണ് ഈ മേഖലയില്‍ ബാ‍ര്‍ജുകള്‍ വഴി കൊണ്ടുപോകുന്നത്. പ്രശ്നങ്ങള്‍ ദൂരീകരിച്ച്  അഞ്ചു വര്‍ഷത്തിനുള്ളില്‍ ജലപാതകള്‍ പൂർത്തിയാക്കാനാണ്  സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

 

Post your comments