Global block

bissplus@gmail.com

Global Menu

സപ്ലൈകോ സാമ്പത്തിക പ്രതിസന്ധിയിൽ

കൊച്ചി : സപ്ലൈകോ  അവശ്യ സാധന വിതരണം പ്രതിസന്ധിയിൽ. സപ്ലൈകോ സാധനങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യണമെങ്കിൽ സർക്കാർ ഫണ്ട് അനുവദിക്കണമെന്ന് സപ്ലൈകോ.

 281കോടി രൂപയുടെ സർക്കാർ സഹായം ഉണ്ടെങ്കിലെ ഈ സാമ്പത്തിക വർഷം അവശ്യ സാധനങ്ങൾ വിൽക്കാൻ സാധിക്കു എന്ന വസ്തുത കാണിച്ചാണ് സപ്ലൈകോ  സർക്കാരിന് കത്തയച്ചത് .

സപ്ലൈകോയുടെ അവശ്യ സാധന വിതരണത്തിനായി  സര്‍ക്കാര്‍ 150 കോടി രൂപയാണ്  ബജറ്റില്‍ പ്രഖ്യാപിച്ചത് എന്നാൽ 131.42 കോടി രൂപ മാത്രമാണ് നൽകിയത് . ഓരോ മാസത്തേയും സപ്ലൈകോയുടെ വില്പനയിൽ  35 മുതല്‍ 40 കോടി രൂപയുടെ വ്യത്യാസമാണ് ഉണ്ടാകാറുള്ളത്‌ .

 സപ്ലൈകോയ്ക്കു വായ്പയെടുക്കാവുന്ന പരിധി 800 കോടിയാണ്. ഈ പരിധിയും കഴിയാറായ സാഹചര്യമാണ് നിലവിലുള്ളത് .ഈ മാസത്തോടെ ഫണ്ട് അനുവദിച്ചില്ലെങ്കിൽ നവംബറിൽ പോലും സാധനങ്ങൾ നൽകാൻ കഴിയില്ല. ക്രിസ്മസ്, പുതുവത്സര വിപണിയേയും പ്രതിസന്ധി ബാധിച്ചേക്കും. 

Post your comments