Global block

bissplus@gmail.com

Global Menu

വോൾവോ S 90 നവംബർ നാലിന് ഇന്ത്യയിലേക്ക്

ന്യൂഡൽഹി : വോള്‍വോ ലക്ഷ്വറി സെഡാന്‍ ശ്രേണിയില്‍ ഉള്ള  S 90 ഇന്ത്യൻ വിപണിയിലേക്കെത്തുന്നു. മികച്ച സുരക്ഷാ ക്രമീകരണങ്ങളാണ് വോൾവോ S 90 യിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . എസ് പി എ പ്ലാറ്റ്‌ഫോമില്‍ വോള്‍വോ അവതരിപ്പിക്കുന്ന ആദ്യ വാഹനമാണ് S 90.  

ആദ്യ ഘട്ടത്തിൽ D 4 ഡീസല്‍ എഞ്ചിനോടുകൂടിയാണ്  S90 എത്തുക .എട്ടു  സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ D4 എഞ്ചിന്‍ 190 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും S 90 ന്  ഉണ്ട് . എമര്‍ജന്‍സി ബ്രേക്ക് അസിസ്റ്റ്, എയര്‍ബാഗ്, എ ബിഎസ്, പാര്‍ക്ക് അസിസ്റ്റ്, ലൈന്‍ കീപ്പ് അസിസ്റ്റ് ,ഇന്റലിജന്റ്  ഡ്രൈവർ ഇൻഫർമേഷൻ സിസ്റ്റം എന്നിവ വോൾവോ പുതിയ പതിപ്പിന് മികച്ച സുരക്ഷ ഒരുക്കുന്നു. 

പൈലറ്റ് അസിസ്റ്റ് എന്ന പേരിലുള്ള സാങ്കേതികതയില്‍ എസ് 90ക്ക് പരമാവധി 130 കിലോമീറ്റർ സ്‌പീഡ്‌ ആണുള്ളത്. ഇലക്ട്രിക്കല്‍ അഡ്ജസ്റ്റബിൾ സീറ്റുകള്‍, 9 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെന്‍മെന്റ് സിസ്റ്റം, ത്രീ സ്‌പോക്ക് മള്‍ട്ടി ഫങ്ഷണല്‍ സ്റ്റിയറിങ് വീല്‍, മികച്ച  സൗണ്ട് സിസ്റ്റം, നാവിഗേഷന്‍ സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം തുടങ്ങിയവയാണ് S 90 യുടെ മറ്റു പ്രത്യേകതകൾ. 55 -  60 ലക്ഷത്തോളം രൂപയാണ്    വാഹനത്തിന്റെ വിപണി വില . നവംബർ നാലിന് വോള്‍വോ S 90 ഇന്ത്യയിൽ അവതരിപ്പിക്കും. 

Post your comments