Global block

bissplus@gmail.com

Global Menu

ഡീല്‍ വാലി ദിവാലി ഓഫറുമായി ജെറ്റ് എയര്‍വേയ്സ്

ന്യൂ ഡല്‍ഹി: ദീപാവലി ആഘോഷമാക്കാൻ ഉപഭോക്താക്കൾക്കായി ജെറ്റ് എയര്‍വേയ്സ് 'ഡീല്‍ വാലി ദിവാലി’  എന്ന പേരിൽ പ്രത്യേക പ്രൊമോഷണല്‍ ഓഫറുമായി എത്തുന്നു .

ഇക്കണോമി ക്ലാസിൽ ആഭ്യന്തര യാത്ര ചെയ്യുന്നവർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക .

ഓഫറിൽ ഉൾപ്പെടുത്തിയിട്ടുള്ള ആഭ്യന്തര റൂട്ടുകളില്‍ നികുതിയടക്കം മറ്റ് ചാര്‍ജുകളുള്‍പ്പെടെ  921 രൂപയ്ക്ക് ടിക്കറ്റെടുക്കാന്‍ കഴിയുന്നതാണ് പുതിയ ഓഫർ.

ബുക്കിംഗ് നടത്തുന്ന ദിവസം മുതൽ  അടുത്ത 15 ദിവസത്തേക്കാണ് യാത്ര ചെയ്യാന്‍ കഴിയുക. ചെന്നൈ-കോയമ്പത്തൂര്‍ റൂട്ടുകൾ ഉൾപ്പെടെ ആഭ്യന്തര ജെറ്റ് എയര്‍വേയ്സ് സർവീസുകളിലും ഓഫർ ലഭ്യമാകും. ഒക്ടോബര്‍ 30 വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ദീപാവലി ഓഫർ ലഭിക്കുക, അതായത് ഒക്ടോബര്‍ 30ന് ടിക്കറ്റ് ബുക്ക് ചെയ്താൽ നവംബര്‍ 14 വരെ ഈ ഓഫറില്‍ യാത്ര ചെയ്യാം.

ദീപാവലി ഓഫറില്‍ എത്ര സീറ്റുകളാണ് ഉള്ളതെന്ന് ജെറ്റ് എയര്‍വേയ്‌സ് വ്യക്തമാക്കിയിട്ടില്ല. ആഭ്യന്തര സര്‍വ്വീസില്‍ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതിനെതുടർന്ന് മറ്റ് എയര്‍ലൈനുകളും ഓഫറുകൾ പ്രഖ്യാപിക്കുന്നുണ്ട് . 

Post your comments