Global block

bissplus@gmail.com

Global Menu

ഐ സിപ് ഇലക്ട്രിക് സൈക്കിളുകൾ വിപണിയിലേക്ക്‌

ചെന്നൈ: വൈദ്യുതി  ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന സൈക്കിളുകൾ വിപണി കീഴടക്കാൻ എത്തുന്നു .ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാസില്‍ എനര്‍ജിറ്റിക്സ് ആണ് ഐ സിപ് എന്ന പേരിൽ ഇലക്ട്രിക് സൈക്കിൾ​പുറത്തിറക്കുന്നത് .

90 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 25 കിലോമീറ്റര്‍ വരെ ഇലക്ട്രിക്  സൈക്കിളിൽ സഞ്ചരിക്കാനാകും . മണിക്കൂറിൽ 20 കിലോമീറ്റർ  ആണ്ഐ സിപിന്റെ​ ഉയർന്ന സ്പീഡ് .

 ഏഴ് യൂണിറ്റ് വൈദ്യുതിയാണ് 25 കിലോമീറ്റര്‍ യാത്രയ്ക്കായി വേണ്ടിവരുക . 35 കിലോ ഭാരം വരുന്ന ഇലക്ട്രിക്  സൈക്കിളുകളുടെ  വിപണി വില 25,000 രൂപയാണ് .

ഗിയറില്ലാത്ത സൈക്കിള്‍ ആവശ്യമെങ്കില്‍ പെഡല്‍  ഉപയോഗിക്കാം .150 കിലോ ഭാരം വരെ വഹിക്കാൻ കഴിയുന്ന സൈക്കിൾ വൈദ്യുതി ഉപയോഗിച്ചും  സൗരോർജ്ജം ഉപയോഗിച്ചും ചാർജ് ചെയ്യാം .

ഈ മാസം അവസാനത്തോടെ ഹൈദ്രാബാദിൽ അവതരിപ്പിക്കുന്ന സൈക്കിൾ നവംബറിൽ ​വിപണിയിൽ ലഭ്യമായി തുടങ്ങും .

Post your comments