Global block

bissplus@gmail.com

Global Menu

പ്ലാസ്റ്റിക് ബാഗുകൾ: കേരള സ്റ്റേറ്റ് എസ് എം ഇ ഓ അഭ്യർത്ഥന

തിരുവനന്തപുരം: കേരളത്തിന്‍റെ പുറത്തു നിന്നും നികുതി വെട്ടിച്ച്‌ കൊണ്ടുവരുന്ന 15-20 മൈക്രോണിനു താഴെയുമുള്ള  പ്ലാസ്റ്റിക് ബാഗുകളെ അതിര്‍ത്തി മേഖലകളിലെ  ചെക്കുപോസ്റ്റുകളില്‍  പിടിക്കപ്പെടാതെ  കോടിക്കണക്കിനു  രൂപയുടെ പ്ലാസ്റ്റിക് ബാഗുകള്‍  കേരളത്തിൽ ചെലവഴിക്കുമ്പോള്‍,  കേരളത്തിലെ 51 മൈക്രോണിനു മുകളിലുള്ള പ്ലാസ്റ്റിക് ബാഗുകള്‍  നിര്‍ത്തലാക്കാനുള്ള തന്ത്ര പാടിലാണ് ചില ഉദ്യോഗസ്ഥര്‍, എന്ന്   കേരള സ്റ്റേറ്റ്  എസ് എം ഇ ഓ തിരുവനന്തപുരം  ജില്ലാ പ്രസിഡന്‍റ്  എം. മാഹീന്‍ അബൂബക്കര്‍ ആരോപിച്ചു.

ബില്‍ഡിങ്ടാക്സ്,  പ്രൊഫഷണല്‍ടാക്സ്, സെയില്‍സ് ടാക്സ്, ഇന്‍കംടാക്സ്  ഇവയൊക്കെ കൊടുത്ത്  മാന്യമായ രീതിയില്‍ വ്യവസായം നടത്തുന്ന ചെറുകിട വ്യവസായികളെ ഉപദ്രവിക്കുന്ന നടപടി നിര്‍ത്തി വയ്ക്കണമെന്നും അന്യസം സ്ഥാനങ്ങളില്‍നിന്നും  നിയമവിരുദ്ധമായി  കൊണ്ടു  വരുന്ന പ്ലാസ്റ്റിക്  ബാഗുകള്‍ക്ക്  ഇവിടുത്തെ വ്യവസായികള്‍ സമാധാനം പറയണമെന്നുള്ള വ്യവസ്ഥ മാറ്റിവച്ചുകൊണ്ട് ഇതിന് ഒരു ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കണമെന്ന്  മാഹീന്‍ അബൂബക്കര്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

Post your comments