Global block

bissplus@gmail.com

Global Menu

ഐഫോണിനൊപ്പം നിരവധി ഓഫറുമായി റിലയന്‍സ് ജിയോ

ന്യൂഡൽഹി : ഐഫോണ്‍ ഉപഭോക്താക്കൾക്കായി  റിലയന്‍സ് ജിയോ പുതിയ ഓഫർ അവതരിപ്പിക്കുന്നു. പുതിയ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ വോയ്‌സ് കോള്‍, 20 ജിബി അണ്‍ലിമിറ്റഡ് ഡാറ്റ, ഒരു വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് എസ്എംഎസ് എന്നിങ്ങനെ 18,000 രൂപയുടെ ഓഫറാണ് റിലയന്‍സ് ജിയോയില്‍ നിന്നു ലഭിക്കുക. ​

ജനുവരി ഒന്ന് മുതലാണ് പുതിയ  ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് റിലയന്‍സ് ജിയോയില്‍ നിന്നുമുള്ള ഈ ഓഫര്‍ ലഭിച്ച് തുടങ്ങുക. ആപ്പിള്‍ സ്‌റ്റോറില്‍ നിന്നോ റിലയന്‍സ് റീട്ടെയിലര്‍മാരില്‍ നിന്നോ വാങ്ങുന്ന ഐഫോണുകൾക്കാണ് ജിയോ ഓഫർ ലഭിക്കുക .

ജനുവരി മുതല്‍ 1,499 രൂപയുടെ പ്ലാനും ഐഫോണ്‍ വാങ്ങുന്നവര്‍ക്ക് സൗജന്യമായി ലഭിക്കും. ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് മോഡലുകള്‍ക്കൊപ്പം,ഐഫോണ്‍ 6 എസ്  പ്ലസ്, ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്,  ഐഫോണ്‍ എസ് ഇ എന്നീ മോഡലുകള്‍ക്കും റിലയന്‍സ് ജിയോ ഓഫര്‍ ലഭിക്കും. കൂടാതെ താരിഫ് പ്ലാനുകളില്‍ 25 ശമതാനം ഇളവും ഐഫോണ്‍ ഉപഭോ​ക്താക്കള്‍ക്ക് ലഭിക്കും.

Post your comments