Global block

bissplus@gmail.com

Global Menu

കേരള ബാങ്ക് സാധ്യതാ പഠനത്തിന് വിദഗ്ദ്ധ സമിതി

തിരുവനന്തപുരം : സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച കേരള ബാങ്ക് യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാർ വിദഗ്ദ്ധ  സമിതിയെ രൂപീകരിച്ചു.

കേരളത്തിലെ 14 ജില്ലാ സഹകരണ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കുകളെയും ലയിപ്പിച്ച്‌ കേരള ബാങ്ക് രൂപീകരിക്കുന്നതിനുള്ള ലയന നടപടികളെക്കുറിച്ചു പഠിക്കാനാണ് വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരിക്കുന്നത് . മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ്  സർക്കാരിന്റെ നിർദ്ദേശം .

സംസ്ഥാന സഹകരണ ബാങ്കിന് 16000 കോടി രൂപയുടെയും ജില്ലാ ബാങ്കുകള്‍ക്ക് 47000 കോടി രൂപയുടെയും മൂലധന നിക്ഷേപമാണുള്ളത് .

കേരള ബാങ്ക് യാഥാര്‍ഥ്യമായാല്‍ സര്‍ക്കാര്‍ സംബന്ധമായ എല്ലാ സാമ്പത്തിക കാര്യങ്ങളും  കേരള ബാങ്ക് മുഖേനയായിരിക്കും നടത്തുക. കേരള ബാങ്ക് വരുന്നതോടെ മറ്റ് ബാങ്കുകള്‍ക്ക് സർക്കാർ നല്‍കുന്ന സര്‍വീസ് ചാര്‍ജ് ലാഭിക്കാന്‍ കഴിയും.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് മാനേജ്മെന്‍റ് പ്രഫസര്‍ എം.എസ്. ശ്രീറാം ചെയര്‍മാനായ സമിതിയാണ് പഠനം നടത്തുക . നബാര്‍ഡ് റിട്ട. ജനറല്‍ മാനേജര്‍ സി.പി. മോഹന്‍,ആസൂത്രണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്. സെന്തില്‍,യൂണിയന്‍ ബാങ്ക് റിട്ട. ജനറല്‍ മാനേജര്‍ ടി.പി. ബാലകൃഷ്ണന്‍,സഹകരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി പി. വേണുഗോപാല്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ . 

Post your comments