Global block

bissplus@gmail.com

Global Menu

ഡിജിറ്റല്‍ ബാങ്കിംഗില്‍ പുതിയ ചുവടുവെപ്പുമായി എസിഐസിഐ

 പോക്കറ്റ് എന്ന ഇ വാലറ്റ് സംവിധാനവുമായി ഡിജിറ്റല്‍ ബാങ്കിംഗില്‍ ഐസിഐസിഐ പുതിയ ചുവട് വെയ്പ്. പോക്കറ്റ് എന്ന മൊബൈല്‍ ആപ്പ് ഭാവിയില്‍ ബാങ്കിംഗിന്റെ അവസാന വാക്കാകുമെന്ന് ഐസിഐസിഐ മേധാവി ചന്ദ കൊച്ചാര്‍ പറഞ്ഞു.രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ മുന്‍പ് ട്വിറ്റര്‍ വഴിയുള്ള ബാങ്കിംഗ് മുന്നോട്ട് വച്ചിരുന്നു.  ഗൂഗിള്‍ പ്‌ളേ സ്‌റ്റോറില്‍നിന്ന് അപഌക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം രേഖകള്‍ നല്‍കാതെ തന്നെ ഐസിഐസിഐ അക്കൗണ്ടുകള്‍ ഉടനടി തുറക്കാനാകും. ഇന്റര്‍നെറ്റിലൂടെയുള്ള ഇടപാടുകള്‍ക്ക് എല്ലാ വൈബ്‌സൈറ്റുകളുമായും പോക്കറ്റ് ബാംങ്കിംഗ് കൂട്ടിയിണക്കിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ ഇല്ലാതെയും ഇതിലൂടെ പണ കൈമാറ്റം നടത്താം. പണം അയക്കേണ്ട വ്യക്തിയുടെ ഇമെയില്‍ ഐഡിയും, മൊബൈല്‍ നമ്പറും, ഫേസ്ബുക്ക് അക്കൗണ്ട് പണ കൈമാറ്റത്തിന് ഉപയോഗിക്കാം. ബാങ്കിംഗ് ഇടപാടുകള്‍ ലളിതമാക്കുവാന്‍ പോക്കറ്റ് ആപ്പ് നിമിത്തമാകും എന്നു പ്രതീക്ഷിക്കാം. മാസം പതിനായിരം രൂപയില്‍ താഴെയുള്ള ഇടപാടുകള്‍ക്ക് കെവൈസി മാനദണ്ഡങ്ങള്‍ തടസമാകില്ല. പോക്കറ്റ് ആപ്പ് വഴി സീറോ ബാലന്‍സ് അക്കൗണ്ടും തുടങ്ങാനാകും എന്നതും പ്രധാന സവിശേഷതയാണ്. സര്‍വീസ് ചാര്‍ജ് പോലും ഏര്‍പ്പെടുത്താതെയാണ് പോക്കറ്റ് ബാങ്കിംഗ് സൗകര്യം ഐസിഐസിഐ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഗൂഗിള്‍ പ്ലേസ്‌റ്റോര്‍ വഴിയുള്ള ഈ സൗകര്യം ഐഫോണുകളിലും ഉടന്‍ ലഭ്യമാകും. 

Post your comments