Global block

bissplus@gmail.com

Global Menu

സംരംഭകരുമായി സംവദിക്കാൻ സ്വാപ്പ് ആപ്ലിക്കേഷൻ

കൊച്ചി : സോഫ്റ്റ് വെയർ  സാങ്കേതികത, ഹോസ്പിറ്റാലിറ്റി ആന്‍റ് ട്രാവല്‍ തുടങ്ങിയ മേഖലകളില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ച് മുന്നേറുന്ന സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എ.ബി ഇന്‍ഷ്യേറ്റീവ്സ് തങ്ങളുടെ പുതിയ ആപ്ലിക്കേഷനായ സ്വാപ്പ് കൊച്ചിയില്‍ അവതരിപ്പിക്കുന്നു.

ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഏറ്റവും ആവശ്യമായ സംരംഭകരുമായി വളരെ എളുപ്പത്തില്‍ സംവദിക്കാനുളള അവസരമൊരുക്കുന്ന ആപ്ലിക്കേഷനാണ് സ്വാപ്പ് . റെസ്റ്റോറന്‍ററുകള്‍, ഗ്രോസറി സ്റ്റോറുകള്‍, സ്കൂളുകള്‍, ട്യൂഷന്‍ സെന്‍ററുകള്‍, ഡ്രൈ ക്ലീനിംഗ് സ്റ്റോറുകള്‍, തുടങ്ങി നിരവധി സംരംഭങ്ങളുമായി ഉപഭോക്താക്കളെ ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് സ്വാപ്പ്.

സ്വാപ്പ് വരിക്കാരാകുന്ന ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്ന നെയിം കാര്‍ഡിലൂടെ സ്വാപ്പിന്‍റെ മറ്റ് ഉപഭോക്താക്കളോടും, ചുറ്റുമുളള സംരംഭകരോടും ആശയവിനിമയം നടത്താവുന്നതാണ്. സ്വാപ്പിന്‍റെ നെയിം കാര്‍ഡില്‍ ഉള്‍പ്പെടുന്നതോടു കൂടി സ്വാപ്പിലെ മറ്റ് ഉപഭോക്താക്കളുമായി ഒരു ദീര്‍ഘകാല ബന്ധം സ്ഥാപിക്കാന്‍ സ്വാപ്പ് അവസരമൊരുക്കുന്നു.

അധികം വൈകാതെ തന്നെ സലൂണുകള്‍, ക്ലബുകള്‍,ലോണ്‍ട്രി സേവനങ്ങള്‍, മറ്റ് ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സേവനങ്ങളും സ്വാപ്പിന്‍റെ ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങും.

ഗൂഗിള്‍പ്ലേ (https://play.google.com/store/apps/details?id=com.abcloudpte.swapp&hl=en), ഐ ട്യൂണ്‍സ് (https://itunes.apple.com/in/app/swappnow/id904644137?mt=8#) തുടങ്ങിയവയില്‍ നിന്ന് സ്വാപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Post your comments