Global block

bissplus@gmail.com

Global Menu

എയര്‍ടെല്‍ അന്താരാഷ്ട്ര റോമിങ് പദ്ധതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: സ്വകാര്യ ടെലികോം ദാതാക്കളായ ഭാരതി എയര്‍ടെല്‍ അന്താരാഷ്ട്ര റോമിങ് പദ്ധതി  പ്രഖ്യാപിച്ചു . ഇന്‍കമിങ് കോളുകളെല്ലാം സൗജന്യമായിരിക്കും എന്നതാണ് പുതിയ പദ്ധതിയുടെ  പ്രത്യേകത.  എയർടെൽ  വരിക്കാരായ എല്ലാ പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും .

അണ്‍ലിമിറ്റഡ് ഇന്‍കമിങ് കോളുകൾക്ക് പുറമെ  ഇന്ത്യയിലേക്ക് വിളിക്കാന്‍ 400 മിനിറ്റ് സൗജന്യ കോളുകളും അണ്‍ലിമിറ്റഡ് ടെക്സ്റ്റ് മെസേജിങ്ങ് സേവനങ്ങളും ഉൾപ്പെട്ടതാണ് പുതിയ റോമിങ് പദ്ധതി .

ഒരു ദിവസവും 30 ദിവസവും വാലിഡിറ്റിയുള്ള രണ്ട് പാക്കേജുകളാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഹ്രസ്വമായ രാജ്യാന്തര യാത്രകള്‍ക്ക് പോകുന്നവര്‍ക്കാണ് വണ്‍ ഡേ പാക്കേജ് . 649 രൂപയാണ് ഈ പാക്കേജിന്  ഈടാക്കുന്നത്. 30 ദിവസം വലിഡിറ്റിയുള്ള പാക്കേജിന്  4,999 രൂപ നല്‍കേണ്ടി വരും. 

ഇന്ത്യയിലേക്ക് വിളിക്കാന്‍ ഈടാക്കിയിരുന്ന തുക മിനിറ്റിന് മൂന്ന് രൂപയായും ,റോമിങ്ങിലെ ഡേറ്റ ഉപയോഗത്തിന് ഈടാക്കുന്ന തുക ഒരു എം ബിക്ക് മൂന്ന് രൂപയായും കുറച്ചു . 

Post your comments