Global block

bissplus@gmail.com

Global Menu

ഫോക്സ് വാഗൺ അമിയോ ഡീസൽ ഇന്ത്യൻ വിപണിയിലേക്ക്

ന്യൂഡൽഹി: ഫോക്സ് വാഗൺ അമിയോ ഇന്ത്യൻ വിപണിയിലേക്കെത്തുന്നു . ഫോക്സ് വാഗൺ ശ്രേണിയിൽപെട്ട അമിയോ ഡീസൽ കാറാണ് ഇന്ത്യൻ വിപണിയിലേക്കെത്തുന്നത് .

1 .5 ലിറ്റർ ടി ഡി ഐ ഡീസൽ എഞ്ചിനാണ് അമിയോയ്ക്ക് കരുത്തു നൽകുന്നത് . 5 സ്‌പീഡ്‌ മാനുവൽ ട്രാൻസ്മിഷനും ,7 സ്പീഡ്  ഡി എസ് ജി ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനിലും അമിയോലഭ്യമാണ്. 

ഫോക്സ് വാഗൺ അമിയോ ട്രെൻഡ്  ലൈൻ , കംഫർട്ട് ലൈൻ ,ഹൈലൈൻ എന്നിങ്ങനെ മൂന്ന്  വേരിയന്റുകളിൽ ലഭ്യമാണ് .

രണ്ട്  എയർ ബാഗുകൾ, ക്രൂയിസ് കൺട്രോൾ , മഴയ്ക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന വൈപ്പറുകൾ , ടച്ച്‌ സ്‌ക്രീനോടുകൂടിയ മൾട്ടി മീഡിയ മ്യൂസിക് സിസ്റ്റം ,ഐ പോഡ് സൗകര്യങ്ങൾ , ഫോൺ ബുക്ക് റിവ്യൂ . സുരക്ഷിതമായ പാർക്കിങ്ങിന് സഹായിക്കുന്ന സെൻസറോടുകൂടിയ പിൻ ക്യാമറ  തുടങ്ങി നിരവധി സവിശേഷതയോടുകൂടിയാണ് അമിയോ എത്തുന്നത് . ഏഴ് ലക്ഷത്തിനും എട്ട്  ലക്ഷ ത്തിനും ഇടയിലാണ് വിപണി വില പ്രതീക്ഷിക്കുന്നത് .

Post your comments