Global block

bissplus@gmail.com

Global Menu

ഒരു ജിബിക്ക് 9 ജിബി ഫ്രീ ഡാറ്റാ സേവനവുമായി വോഡഫോൺ

ന്യൂഡല്‍ഹി: ഡാറ്റാ നിരക്കില്‍ വന്‍ ഇളവ് നല്‍കി വോഡഫോൺ  പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു .ഒരു ജിബി ഡാറ്റാ നിരക്കില്‍ 10 ജിബി നല്‍കുന്നതാണ് വോഡഫോണിന്റെ പുതിയ ഓഫര്‍.

ഒരു ജിബിയോ അതിനു മുകളിലോ ഉള്ള ഡാറ്റാപ്ലാനുകള്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍  9 ജിബി ഡാറ്റകൂടി അധികമായി ലഭ്യമാക്കുന്നതാണ് പുതിയ ഓഫർ.

ഒരു ജിബി ഡാറ്റക്ക് 250 രൂപയാണ് നിലവിലെ  നിരക്ക്.  പുതിയ 4ജി സമാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫറിന്റെ ആനുകൂല്യം ലഭ്യമാകുക. മുംബൈ, ഡല്‍ഹി,കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ എല്ലാ സമയത്തും 9 ജിബി ഓഫര്‍ ലഭ്യമാകും.

എന്നാൽ മഹാരാഷ്ട്ര, യുപി, കേരള, ഹരിയാന,ഗുജറാത്ത്,പശ്ചിമബംഗാള്‍, തമിഴ്‌നാട്, ഗോവ, ,കര്‍ണാടക, അസം, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ രാത്രി 12 മുതല്‍ രാവിലെ 6 മണിവരെ മാത്രമേ പുതിയ സേവനം   ലഭ്യമാകുകയുള്ളു. പ്രീ പെയ്ഡ് ,പോസ്റ്റ് പെയ്ഡ് കണക്ഷനുകളില്‍ ഡിസംബര്‍ 31 വരെയാണ് ഓഫര്‍ ലഭ്യമാകുക.

റിലയന്‍സിന്റെ ജിയോ ഡാറ്റ നിരക്കിൽ നിരവധി ഓഫറുകൾ പ്രഖ്യാപിച്ചതിനൊപ്പതന്നെ എയർടെൽ , ബിഎസ്എൻ എൽ , ഐഡിയ തുടങ്ങിയ സേവന ദാതാക്കളും നിരവധി ഓഫറുകളാണ് ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്നത് .

Post your comments