Global block

bissplus@gmail.com

Global Menu

വോള്‍വോ ഹൈബ്രിഡ് കാര്‍ എക്സ് സി 90 ടി 8 ഇന്ത്യന്‍ വിപണിയിലേക്ക്

കൊച്ചി: പ്രമുഖ  വാഹന നിര്‍മ്മാതാക്കളായ വോള്‍വോ പുതിയ പ്ലഗ് ഇന്‍ എസ്.യു.വി എക്സ് സി 90 ഇന്ത്യന്‍ വിപണിയിൽ പുറത്തിറക്കി. ഹൈബ്രിഡ് എക്സ് സി 90 ടി 8 താരതമേന്യ വലിപ്പം കൂടിയ എസ്.യു.വികളിലൊന്നാണ്. വാഹനത്തിനൊപ്പം രണ്ട് ചാര്‍ജിംഗ് പോയിന്റുകള്‍ ഉപഭോക്താവിന് സൗജന്യമായി ലഭിക്കും .

ഹൈബ്രിഡ് മോഡില്‍  ലിറ്ററിന്  47.6 കിലോ മീറ്റര്‍ മൈലേജ് ആണ് കമ്പനി ഉറപ്പു നൽകുന്നത്. 320 എച് പി കരുത്തുള്ള പെട്രോൾ എഞ്ചിനും ,87 എച് പി കരുത്തുമുള്ള  ഇലക്ട്രിക് പവർ ട്രെയിനുമാണ്എക്സ്  സി 90  ടി 8 യുടെ കരുത്ത് . 8 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർ ബോക്‌സും ഇതിനൊപ്പമുണ്ട് .

പെട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ പ്ലഗ് ഇന്‍ എസ്.യു.വി എക്സ്  സി 90ക്ക് 5.6 സെക്കന്റ് കൊണ്ട് 100 കിലോ മീറ്റര്‍ വേഗതയാണ് ലഭിക്കുക . നൂതന  റഡാര്‍ സിസ്റ്റം എസ്.യു.വി എക്സ്  സി 90 യിൽ ഉൾപ്പെടുത്തിയിരിക്കുന്നു . അതുകൊണ്ട് തന്നെ മുന്നിലെ തടസ്സങ്ങൾക്കു അനുസരിച്ചു വാഹനം സ്വയം നിൽക്കും . സ്വിച്ചുകള്‍ വഴി സീറ്റുകൾ  ക്രമീകരിക്കാം എന്നതാണ് എസ്.യു.വി എക്സ്  സി 90 യുടെ ഒരു പ്രത്യേകത. 

150 മിനിറ്റ് കൊണ്ട് ഒറ്റ ചാര്‍ജിംഗില്‍ 40 കിലോ മീറ്റര്‍ വരെ  വാഹനം ഓടിക്കാന്‍ സാധിക്കും.എക്സ്  സി 90 യുടെ ഇന്റീരിയറും ഏറെ മനോഹരമാണ് . ഇരുവശങ്ങളിലെയും എൽ ഇ ഡി ഹെഡ് ലൈറ്റുകൾ വാഹനത്തെ കൂടുതൽ ആകർഷണീയമാക്കുന്നു .

1.25 കോടിയാണ് ഹൈബ്രിഡ് വാഹനമായ എക്സിയുടെ  വിപണി  വില. വ്യത്യസ്‍ത മായ ആറു നിറങ്ങളിൽ എക്സ്  സി 90 ലഭ്യമാണ് .

Post your comments