Global block

bissplus@gmail.com

Global Menu

യു.എസ്.ടി ഗ്ലോബലും ഡിലോയിറ്റും കൈകോർക്കുന്നു

തിരുവനന്തപുരം : ഐടി ആപ്ലിക്കേഷന്‍ നവീകരണത്തിലൂടെ ഉപഭോക്താക്കളെ മികച്ച ബിസിനസിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ പ്രമുഖ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍റ് സൊലൂഷന്‍സ് കമ്പനിയായ യു.എസ്.ടി ഗ്ലോബലും ഡിലോയിറ്റും തന്ത്രപരമായ വ്യാപാര പങ്കാളിത്തം പ്രഖ്യാപിച്ചു.

ബിസിനസും ടെക്നോളജി സംവിധാനങ്ങളും നവീകരിച്ച് മാറ്റത്തിനായി തയ്യാറെടുക്കുന്ന ആഗോളതലത്തിലുളള ഉപഭോക്താക്കള്‍ക്ക് ഗുണമേൻമയും കാര്യക്ഷമതയും ബിസിനസ് ലാഭവും പ്രദാനം ചെയ്യുക എന്നതാണ് പങ്കാളിത്തത്തിലൂടെ ലക്ഷ്യം വെക്കുന്നത്. 

ഡിലോയിറ്റിന്‍റെ ശക്തമായ ബിസിനസ് മേധാവിത്വം ഈ രംഗത്തുളള വിശാലമായ പ്രവൃത്തി പരിചയം, സയന്‍സ് അടിസ്ഥാനമാക്കിയുളള ഡിസൈനിംഗ്, പ്രോഗ്രം മാനേജ്മെന്‍റ്, വ്യവസായ രംഗത്തുളള വൈദഗ്ധ്യം എന്നിവയും ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കിലും മികച്ച വേഗത്തിലും സൊലൂഷനുകള്‍ പ്രദാനം ചെയ്യാനുളള യു.എസ.ടി   ഗ്ലോബലിന്‍റെ ഡിജിറ്റല്‍ ആന്‍റ് സോഫ്റ്റ് വെയര്‍ എഞ്ചിനീയറിംഗ് മികവും ഒന്നുചേരുകയാണ് ഈ നിര്‍ണായകമായ പങ്കാളിത്തത്തിലൂടെ.

ആരോഗ്യ സംരക്ഷണ മേഖലയില്‍ നിലവിലുളള ഉപഭോക്താക്കള്‍ക്ക് സംയുക്തമായുളള സേവനങ്ങള്‍ ലഭ്യമാക്കുകയാണ് തുടക്കത്തില്‍ ലക്ഷ്യമിടുന്നത്. ഈ വര്‍ഷം അവസാനത്തോടെ സേവനം ചെറുകിട, ടെലികോം മേഖലകളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.

Post your comments