Global block

bissplus@gmail.com

Global Menu

ഭക്ഷ്യ സുരക്ഷാ നിയമം : കേരളത്തിന് കേന്ദ്രത്തിന്റെ താക്കീത്

ന്യൂഡൽഹി : ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം ഇതു വരെ നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ താക്കീത്. കേരളവും, തമിഴ്നാടുമാണ് ഇതുവരെയും ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കാത്ത സംസ്ഥാങ്ങൾ .

ഇരു സംസ്ഥാനങ്ങളോടും ഉടനടി ഈ നിയമം നടപ്പാക്കാൻ കേന്ദ്രം ആവശ്യപ്പെട്ടു ,അല്ലാത്തപക്ഷം ഇരു സംസ്ഥാനങ്ങളും കർശന നടപടികൾ  നേരിടേണ്ടി വരുമെന്ന് കേന്ദ്ര  ഭക്ഷ്യ വകുപ്പ്  മന്ത്രി രാം  വിലാസ് പസ്വാൻ മുന്നറിയിപ്പ് നൽകി . 

കേരളവും, തമിഴ്നാടും ഒഴികെ രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളും, കേന്ദ്രഭരണ പ്രദേശങ്ങളും ഭക്ഷ്യ സുരക്ഷാ നിയമം ഇതിനോടകം തന്നെ നടപ്പിലാക്കിക്കഴിഞ്ഞു.

പൊതുവിപണന മേഖലയിൽ നടപ്പാക്കേണ്ട പുതിയ മാറ്റങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത സംസ്ഥാനതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് കേന്ദ്ര മന്ത്രി ഇരു സംസ്ഥാനങ്ങളെയും രൂക്ഷമായി വിമർശിച്ചത്.

കേരളം നവംബറിൽ ഈ നിയമം നടപ്പാക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ  ഇപ്പോൾ  ഇത് ഡിസംബറിലേക്ക്  മാറ്റിയ നിലപാട് ഒട്ടും ശരിയായില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഇനിയും ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നത് വൈകിപ്പിച്ചാൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. ഈ  നിയമം നടപ്പാക്കാത്ത സംസ്ഥാനങ്ങൾ ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ള വിഭാഗങ്ങള്‍ക്കുള്ള അരി ഉയര്‍ന്നവിലയ്ക്ക് നൽകുകയോ, അല്ലെങ്കില്‍ ഈ വിഭാഗങ്ങള്‍ക്കുള്ള അരിവിതരണം അവസാനിപ്പിക്കുകയോ ചെയ്യണമെന്നും കേന്ദ്ര  ഭക്ഷ്യ വകുപ്പ്  മന്ത്രി രാം  വിലാസ് പസ്വാൻ അഭിപ്രായപ്പെട്ടു

Post your comments