Global block

bissplus@gmail.com

Global Menu

പരസ്യങ്ങൾക്ക് കേന്ദ്രസർക്കാർ നിയന്ത്രണം

ന്യൂഡൽഹി : പരസ്യങ്ങളെ നിയന്ത്രിക്കാൻ ഉപഭോക്‌തൃസംരക്ഷണ ബില്ലിൽ ഭേദഗതി കൊണ്ടുവരാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഉത്പന്നങ്ങളുടെ ഗുണനിലവാരമില്ലായ്മ മറച്ച് വച്ച് പരസ്യങ്ങൾ ഉണ്ടാക്കുന്നതിനും, അത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്ന താരങ്ങൾക്കും പുതിയ ബിൽ ബാധകമായിരിക്കും.

ഉത്പന്നങ്ങളുടെ കൃത്യമായ വിവരങ്ങൾ നൽകാതെ തെറ്റിദ്ധരിപ്പിച്ച്‌ ഉത്പന്നങ്ങൾ വിൽക്കാൻ  ഇനി കഴിയില്ല . കമ്പനിയുടെ തെറ്റായ അവകാശവാദങ്ങൾ പരസ്യങ്ങളിലൂടെ ശരി വയ്ക്കുന്ന താരങ്ങളും ശിക്ഷ അനുഭവിക്കേണ്ടി വരും . കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി രൂപീകരിക്കാനും  ബില്ല് നിർദ്ദേശം നൽകിയിട്ടുണ്ട് . ഇത്തരത്തിലുള്ള അതോറിറ്റിയിൽ ലഭിക്കുന്ന പരാതികളായിരിക്കും പരിഗണിക്കുക.

ഉല്പന്നങ്ങളുടെ ഗുണനിലവാരം തെളിയിക്കാൻ ഉല്പന്നത്തിന്റെ ഉടമസ്ഥർക്കും, പരസ്യചിത്രത്തിൽ അഭിനയിച്ച താരത്തിനും അവസരം നൽകും.

പരാതി സത്യമാണെങ്കിൽ രണ്ടുവര്‍ഷത്തെ തടവും പത്തുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. തെറ്റ് ആവര്‍ത്തിച്ചാല്‍ അമ്പതുലക്ഷം രൂപ പിഴയും 5 വര്‍ഷത്തെ തടവും ലഭിക്കും. 

ഡയറക്ട് സെല്ലിങ്, ഈ -കോമേഴ്‌സ്, മൾട്ടി ലെവൽ മാർക്കറ്റിംഗ് തുടങ്ങിയവയ്ക്കും പുതിയ ബില്ലിലൂടെ നിയന്ത്രണം കൊണ്ടുവരുവാനും കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്. അടുത്തയാഴ്ച്ചത്തെ മന്ത്രിസഭാ യോഗത്തിൽ ബില്ലിനെ സംബന്ധിച്ചു അന്തിമ  തീരുമാനമെടുക്കും.  

Post your comments