Global block

bissplus@gmail.com

Global Menu

ഇ-മെയില്‍ ഐ.ഡികള്‍ ഇനി ഹിന്ദിയിലും, ദേവനാഗരി ലിപിയിലും

ന്യൂഡൽഹി : ഇ-മെയില്‍ ഐ.ഡികള്‍ ഇംഗ്ളീഷിൽ മാത്രം എഴുതാറാണ് പതിവ്. എന്നാൽ ഇനി മുതൽ നമുക്ക് ആവശ്യമെങ്കിൽ ഹിന്ദിയിലും, ദേവനാഗരി ലിപിയിലും ഇമെയിൽ ഐഡി ഉണ്ടാക്കാൻ സാധിക്കും. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പായ ഡാറ്റാ എക്സ്ജെന്‍ ടെക്നോളജീസ് ആണ് ഇതിന് അവസരം ഒരുക്കുന്നത്.

ഡാറ്റാ എക്സ്ജെന്‍ ടെക്നോളജീസ് തയ്യാറാക്കിയിട്ടുള്ള ആപ്പ് വഴിയാണ് ഇത് സാധ്യമാകുന്നത് .

ഡോട്ട് ഭാരത് ഡൊമൈനിലാണ് ഇ-മെയില്‍ ഐ.ഡി ലഭ്യമാകുക. നിശ്ചിത തുക ഇതിനായി നൽകേണ്ടതുണ്ട്. ദേവനാഗരി ലിപിയിലാണ് ഇപ്പോൾ ഇമെയിൽ ഐഡി ലഭ്യമായിരിക്കുന്നത്.

ഹിന്ദിയിൽ ഇമെയിൽ ആവശ്യമുള്ളവർക്ക് കമ്പനിയുടെ വെബ്‌സൈറ്റിൽ നിന്നും നിശ്ചിത രൂപ നൽകി സ്ക്രിപ്റ്റ് വാങ്ങാം.

ഡാറ്റാ എക്സ്ജെന്‍ ടെക്നോളജീസിന്റെ ഈ പുതിയ ആപ്പിനെ ഗൂഗിളും, മൈക്രോസോഫ്റ്റും പിന്തുണച്ചിട്ടുണ്ട് . അതുകൊണ്ട് ഇത്തരത്തിൽ അയയ്ക്കുന്ന ഇമെയിലുകൾ ഗൂഗിളിലും മൈക്രോസോഫ്റ്റിലും  വായിക്കാൻ കഴിയും. ഡോട്ട് ഭാരത് ഡൊമൈനില്‍ സൗജന്യമായി ഇ-മെയില്‍ ഐ.ഡി ഉണ്ടാക്കാനുള്ള സൗകര്യം ഉടൻ നടപ്പിൽ വരും .

Post your comments