Global block

bissplus@gmail.com

Global Menu

നോക്കിയ വീണ്ടും വിപണിയിലേക്ക്‌

ന്യൂഡൽഹി : മൊബൈൽ ഫോൺ വിപണിയിൽ മറക്കാനാകാത്ത പേരാണ് നോക്കിയ. വിവിധ കമ്പനികളുടെ സ്മാർട്ട് ഫോണുകൾ വിപണി കീഴടക്കിയതോടെ നോക്കിയ ഉൽപാദനം അവസാനിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ നോക്കിയ  സ്മാർട്ട് ഫോണുകളുമായി വീണ്ടും തിരിച്ചെത്തുന്നു.

സ്മാർട്ട് ഫോണുകളും ,ടാബ്‌ലറ്റും ഉൾപ്പെടെ ഒന്നിലേറെ ഉൽപന്നങ്ങൾ അവതരിപ്പിക്കാനാണ് നോക്കിയ ലക്ഷ്യമിടുന്നത് . പുതിയ സ്മാർട്ഫോണിൽ ആന്‍ഡ്രോയിഡ് 7.0 നൂഗ ആയിരിക്കും ഉപയോഗിക്കുകയെന്നും റിപ്പോർട്ടുണ്ട് .

2K റെസല്യൂഷനുള്ള  5.2 ഇഞ്ചും 5.5 ഇഞ്ചും വലിപ്പമുള്ള  സ്മാർട്ട് ഫോണുകളായിരിക്കും നോക്കിയ പുറത്തിറക്കുന്നത് എന്നാണ് സൂചന .ഏറ്റവും മികച്ച സെന്‍സറുകൾ, ഫിംഗര്‍ പ്രിന്റ് സ്‌കാനറുകൾ ,മെറ്റല്‍ ബോഡി തുടങ്ങിയവ നോക്കിയയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കമ്പനി നഷ്ടത്തിലായതോടെ മൈക്രോസോഫ്റ്റ് നോക്കിയ ഏറ്റെടുക്കുകയായിരുന്നു ,  ഈ വർഷത്തോടെ സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിക്കുമെന്നാണ് സൂചന .

Post your comments