Global block

bissplus@gmail.com

Global Menu

വീഡിയോ കോളിന് ഇനി ഡ്യുവോ

ന്യൂഡൽഹി : സൗജന്യ വീഡിയോ കോൾ സേവനവുമായി ഗൂഗിൾ എത്തുന്നു. കഴിഞ്ഞ ദിവസം മുതൽ ഗൂഗിളിന്റെ ഡ്യുവോ ആപ് സേവനം ലഭ്യമായി തുടങ്ങി. ഡ്യുവോ എന്ന വീഡിയോ കോൾ സേവനം വളരെ ലളിതവും, മറ്റ് വീഡിയോ കോൾ ആപ്ലിക്കേഷനേക്കാൾ മികച്ചതുമാണ്.

ഇന്റർനെറ്റിന്റെ കുറഞ്ഞ സ്പീഡിലും ഡ്യുവോ കൃത്യമായ വേഗത നൽകുന്നു. ആക്റ്റീവായ മൊബൈൽ നമ്പർ മാത്രം മതി ഗൂഗിൾ ഡ്യുവോ ഉപയോഗിക്കുവാൻ. മൊബൈൽ നമ്പറിലെ കോൺടാക്ട് ലിസ്റ്റിലുള്ളവരെ ഡ്യുവോ യിലൂടെ കോൾ ചെയ്യാൻ സാധിക്കും. എസ് എം എസ് സേവനത്തിലൂടെ മറ്റ് മൊബൈൽ ഉപഭോക്‌താക്കൾക്ക്  ഗൂഗിൾ ഡ്യുവോ വീഡിയോ കോളിന്റെ സേവനം ലഭ്യമാക്കാവുന്നതാണ് .

ഗൂഗിളിന്റെ ഹാങ്ഔട്ട് ആപ്പിലൂടെ വീഡിയോ കോൾ ആപ്പുകൾ നിലവിൽ ഉണ്ട്. ഇതിന് പുറമെയാണ് പുതിയ ആപ്പ് ആയ ഡ്യുവോ എത്തുന്നത് . വൈഫൈ, സെല്ലുലാർ ഡാറ്റാ കണക്‌ഷൻ ഉപയോഗിച്ച് വളരെ കൃത്യതയോടെ ഗൂഗിൾ ഡ്യുവോ വീഡിയോ കോൾ സാധ്യമാണ്. ഗൂഗിൾ ഡ്യുവോയുടെ ആൻഡ്രോയ്ഡ്, ഐ ഒ എസ് പതിപ്പുകൾ ഇപ്പോൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്. 

Post your comments