Global block

bissplus@gmail.com

Global Menu

സ്വാതന്ത്ര്യദിന സമ്മാനവുമായി ബി എസ് എൻ എൽ

കൊച്ചി : ഇഷ്ടമുള്ളവരോട് സംസാരിക്കാൻ ഇനിമുതൽ ഞായറാഴ്ച്ചകള്‍ തിരഞ്ഞെടുക്കാം. ബി എസ് എൻ എൽ  അതിനു അവസരം ഒരുക്കുന്നു, ഞായറാഴ്ച്ചകളില്‍ ബി എസ്എന്‍ എല്‍ ലാന്‍ഡ് ഫോണില്‍ നിന്ന് ഏതു നെറ്റ്‌വര്‍ക്കുകളിലേക്കും വിളിക്കുന്ന കോളുകള്‍ പൂര്‍ണമായും സൗജന്യമായിരിക്കും.

ഞായറാഴ്ച്ചകളില്‍ 24 മണിക്കൂറും സൗജന്യ കോള്‍ സേവനം ലഭ്യമായിരിക്കും. സ്വാതന്ത്ര്യദിന സമ്മാനമായി ആഗസ്ത് 15 മുതൽ തന്നെ ഈ സേവനം ഉപഭോക്താക്കൾക്ക് ലഭ്യമായി തുടങ്ങും. രാജ്യത്തിനകത്ത് ഏതു നെറ്റ് വര്‍ക്കിലേക്കും ലാന്‍ഡ്‌ഫോണുകളില്‍നിന്നു സൗജന്യമായി വിളിക്കാം.

ഇപ്പോൾ രാത്രി ഒന്‍പതു മുതല്‍ രാവിലെ ഏഴു വരെയുള്ള സൗജന്യ സേവനത്തിനു പുറമെയാണ് പുതിയ പദ്ധതി. ലാന്‍ഡ്‌ഫോണുകളുടെ പ്രസക്തി വർദ്ധിപ്പിക്കുന്നതിനും, കൂടുതൽ പേരെ ലാൻഡ്ഫോൺ സേവനത്തിലേക്ക് ആകർഷിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് ബി എസ് എൻ എൽ  കരുതുന്നത്. ഞായറാഴ്ച്ച അവധി ദിവസമായതിനാൽ കൂടുതൽ പേർക്ക് ഈ സേവനം പ്രയോജനപ്പെടും .

Post your comments