Global block

bissplus@gmail.com

Global Menu

നന്മ സ്റ്റോറുകൾ നിർത്തലാക്കുന്നു

തിരുവനന്തപുരം :  നിത്യോപയോഗ സാധനങ്ങൾ കുറഞ്ഞ വിലയിൽ ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച നന്മ സ്റ്റോറുകൾ അടച്ചു പൂട്ടാൻ തീരുമാനിച്ചു. നഷ്ട്ത്തിലുള്ള നന്മ സ്റ്റോറുകൾ നിർത്തലാക്കാനാണ് കൺസ്യൂമർഫെഡ് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം.

157 നന്മസ്റ്റോറുകൾ പത്തുദിവസത്തിനുള്ളിൽ‌ പൂട്ടാനാണ് കൺസ്യൂമർഫെഡിന്റെ നിർദ്ദേശം. വിൽപ്പന തീരെ ഇല്ലാത്ത സ്റ്റോറുകൾ ആണ് ആദ്യ ഘട്ടത്തിൽ പൂട്ടുന്നത് .

തിരുവനന്തപുരത്ത് 30 എണ്ണവും, പത്തനംതിട്ടയിൽ 16 സ്റ്റോറും, കൊല്ലത്ത് 60 ഉം, ആലപ്പുഴയിൽ 42 ഉം തൃശൂരിൽ 9 എണ്ണവും ആദ്യഘട്ടത്തിൽ നിർത്തലാക്കാനാണ് തീരുമാനം.

നടപടികള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ തലത്തില്‍ 5 അംഗ സമിതിയെയും ബോര്‍ഡ് ചുമതലപ്പെടുത്തി.

ഓരോ സ്റ്റോറിലും രണ്ട് താത്കാലിക ജീവനക്കാരാണ് ഉള്ളത്, ഇവരെ പിരിച്ചു വിടാനും തീരുമാനമായി. നന്മ സ്റ്റോറുകളില്‍ അവശേഷിക്കുന്ന സ്റ്റോക്ക് ത്രിവേണി സ്റ്റോറുകളിലേക്ക് മാറ്റും.

900 നന്മ സ്റ്റോറുകളാണ് കണ്‍സ്യൂമര്‍ഫെഡിന് കീഴില്‍ ആദ്യം ആരംഭിച്ചത്. ഇതില്‍ 771 സ്റ്റോറുകളാണ്  ഇപ്പോൾ പ്രവർത്തിക്കുന്നത്. ഓണത്തിന് ശേഷം ബാക്കിയുള്ള സ്റ്റോറുകളുടെ കാര്യം തീരുമാനിക്കും .

Post your comments