Global block

bissplus@gmail.com

Global Menu

കേന്ദ്ര സർക്കാർ ജീവനക്കരുടെ പെൻഷൻ വർദ്ധിപ്പിച്ചു

ന്യൂഡല്‍ഹി: വിരമിച്ച കേന്ദ്ര സർക്കാർ ജീവനക്കരുടെ പെൻഷൻ പുതുക്കി നിശ്ചയിച്ചു .കുറഞ്ഞ പെൻഷൻ ആയ 3500 രൂപയിൽ നിന്നും 9000 രൂപയായി വര്‍ദ്ധിപ്പിച്ചു. കുറഞ്ഞ പെന്‍ഷന്‍ 9000 ആയിരിക്കുമ്പോള്‍ കൂടിയ പെന്‍ഷന്‍ 1,25,000 ആയിരിക്കും.

 ഏഴാം ശമ്പളകമീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാകുന്നതോടെ ഇത് പ്രാബല്യത്തിൽ വരും. ഗ്രാറ്റുവിറ്റി 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കിയും ഉയർത്തിയിട്ടുണ്ട്. നിലവിലെ നിരക്കില്‍നിന്ന് 157.14 ശതമാനത്തിന്‍െറ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്.

58 ലക്ഷത്തോളമുള്ള കേന്ദ്ര സർക്കാർ പെന്‍ഷന്‍കാർക്കാണ് ഇതിന്റെ ഗുണം ലഭിക്കുക .ഡിഎ ആനുകൂല്യങ്ങള്‍ 50 ശതമാനത്തിലധികമായി ഉയര്‍ത്തുന്ന സാഹചര്യത്തില്‍, ഗ്രാറ്റിവിറ്റിയില്‍ 25 ശതമാനം അനുപാതമായി ഉയര്‍ത്താനുള്ള ശുപാര്‍ശയ്ക്ക് കേന്ദ്ര ഗവണ്‍മെന്റ് നേരത്തെ അംഗീകാരം നല്‍കിയിരുന്നു. 

ജോലിക്കിടെ മരണമടയുന്ന സൈനികനുള്ള നഷ്ടപരിഹാരം 10 ലക്ഷത്തില്‍നിന്ന് 25 ലക്ഷമായി കൂട്ടി. പ്രകൃതിക്ഷോഭം, അതിര്‍ത്തിയിലെ ഏറ്റുമുട്ടലുകള്‍, പ്രതികൂല കാലാവസ്ഥ , എന്നിവ കാരണം ജോലിക്കിടെ മരിച്ചാല്‍ കിട്ടുന്ന നഷ്ടപരിഹാരം 15 ലക്ഷത്തില്‍നിന്ന് 35 ലക്ഷമായും ഉയര്‍ത്തിയിട്ടുണ്ട്.

Post your comments