Global block

bissplus@gmail.com

Global Menu

ഇനി ഏത് എ.ടി.എം ലൂടെയും അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാം

മുംബൈ:  ഇനി  മുതൽ  ഏതു  ബാങ്കിന്റെയും  എ.ടി.എം  ഉപയോഗിച്ച്   കാർഡ് ഉടമയ്ക്ക് തന്റെ  അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാൻ  സാധിക്കും. ഈ മാസം പകുതിയോടെ ഈ  പദ്ധതി നടപ്പാക്കുമെന്ന് നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ സിഇഒ ദിലീപ് അസ്‌ബെ അറിയിച്ചു.

 തുടക്കത്തിൽ മൂന്നു  ബാങ്കുകൾക്കാണ് ഈ  പദ്ധതി നടപ്പാക്കാൻ ആർ.ബി.ഐ  അനുമതി  നൽകിയിരിക്കുന്നത്. യുണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്ര ബാങ്ക്, പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്ക്  എന്നീ ബാങ്കുകളിലൂടെയാണ്  പദ്ധതി നടപ്പാക്കുന്നത്.

കാർഡ് ഉടമകൾക്ക് തങ്ങളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാൻ ഏത്  എ.ടി.എം  മെഷീനിലൂടെയും സാധിക്കുന്നതാണ്. ഇതിനായി പ്രത്യേക സേവന നിരക്ക്  കാർഡ് ഉടമകളിൽ നിന്ന് ഈടാക്കുന്നതാണ്. 10,000 രൂപ വരെ   നിക്ഷേപിക്കുമ്പോൾ  25  രൂപയും, 50,000  രൂപ വരെ  നിക്ഷേപിക്കുമ്പോൾ  50  രൂപയും കാർഡ്  ഉടമകളുടെ  കൈയിൽ നിന്ന് ഈടാക്കുന്നതാണ്. പണം  നിക്ഷേപിക്കാനുള്ള  സൗകര്യമുള്ള  എ.ടി.എം കൾ  സ്ഥാപിക്കും .

Post your comments