Global block

bissplus@gmail.com

Global Menu

മൊബൈല്‍ സേവനം ഇനി 55,669 ഗ്രാമങ്ങളിലേക്ക്

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണുകള്‍ അന്യമായ ഇന്ത്യയിലെ ഗ്രാമങ്ങളിൽ മൊബൈല്‍ സേവനം യാഥാര്‍ത്ഥ്യമാക്കാൻ സർക്കാർ പദ്ധതി ഒരുക്കുന്നു. 5 വർഷത്തിനകം ഇന്ത്യയിലെ 55,669 ഗ്രാമങ്ങളില്‍ കൂടി മൊബൈല്‍ സംവിധാനം നടപ്പിലാക്കും. 

5.97 ലക്ഷം ഗ്രാമങ്ങള്‍ ഉള്ളതില്‍ 5.42 ലക്ഷം ഗ്രാമങ്ങളില്‍ മാത്രമേ മെബൈല്‍ സേവന ദാതാക്കളുടെ സേവനങ്ങള്‍ എത്തിയിട്ടുള്ളു എന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. ഒഡീഷയിലാണ് മൊബൈൽ സേവനം ഏറ്റവും അപര്യാപ്‌തമായിട്ടുള്ളത്. 

മഹാരാഷ്ട്രയിലെ 4,792 ഗ്രാമങ്ങളിലും, ഝാര്‍ഖണ്ഡ് ലെ 5,949 ഗ്രാമങ്ങളിലും, മധ്യപ്രദേശിൽ 5,926 ഗ്രാമങ്ങളിലും, ഛത്തീസ്ഗഢ് ലെ 4,041 ഗ്രാമങ്ങളിലും ആണ് മൊബൈല്‍ സംവിധാനം ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുക. വിവിധ ഘട്ടങ്ങളിലായിട്ടായിരിക്കും പദ്ധതി പ്രാവര്‍ത്തികമാക്കുകയെന്ന് കേന്ദ്ര വാര്‍ത്താവിനിമയ സഹമന്ത്രി മനോജ് സിന്‍ഹ പറഞ്ഞു.

സമഗ്രമായ മൊബൈൽ സേവന പദ്ധതിക്കായി 3,67.5 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ജമ്മുകശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തര്‍ഖണ്ഡ്, രാജസ്ഥാന്‍, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ മൊബൈല്‍ സേവനം ലഭ്യമല്ലാത്ത ഗ്രാമങ്ങളിലും സേവനം നൽകാനുള്ള പദ്ധതി തയ്യാറാക്കി വരികയാണ്.

Post your comments