Global block

bissplus@gmail.com

Global Menu

ചെറു നഗരങ്ങളിലേക്ക് ഇനി ആഭ്യന്തര വിമാന സർവ്വീസ്

ന്യൂഡൽഹി: വ്യോമ ഗതാഗതം മേഖലയെ വികസിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തിലെ ചെറു നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുവാനായി ആഭ്യന്തര സർവ്വീസ് പദ്ധതി (ആർസിഎസ്) വരുന്നു. ആഗസ്റ്റ് 15 -നാണ് ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഈ പദ്ധതിയെ അനുകൂലിച്ചതായി വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ അറിയിച്ചു. സംസ്ഥാനങ്ങളുടെയും, വിമാന കമ്പനികളുടെയും അഭിപ്രായം കൂടി പരിഗണിച്ച ശേഷമാണ് പദ്ധതി നടപ്പാക്കുക.

 ഈ പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ താൽപര്യമുള്ള സംരംഭകരിൽ നിന്നും ആഗസ്റ്റ് 15- ന് ശേഷം അപേക്ഷ സ്വീകരിക്കുന്നതാണ്. ഇന്ത്യയിലെ ഉൾപ്രദേശങ്ങളെ വിമാന മാർഗം ബന്ധിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയുള്ള ഈ പദ്ധതി കൂടുതൽ ജനങ്ങൾക്ക് ഉപയോഗപ്പെടുന്ന തരത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത് .

ഈ പദ്ധതിയിൽ 390 റൂട്ടുകളാണ് വ്യോമയാന മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത്. 200 മുതൽ 800 കിലോമീറ്റർ വരെ ദൂരമുള്ള സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് വിമാന സർവ്വീസ് നടത്തുക. ഈ സർവ്വീസ് നടത്തുന്ന വിമാന കമ്പനികൾക്ക് സർക്കാർ മൂന്ന് വർഷത്തേക്ക് സബ്സിഡി നൽകുന്നതായിരിക്കും. കൂടാതെ മൂന്ന് വർഷത്തിന് ശേഷം നഷ്ടത്തിലുള്ള റൂട്ടുകളിലെ സർവ്വീസ് നിർത്തലാക്കും. 

ഈ പദ്ധതിയിലൂടെ രാജ്യത്തെ 60 വിമാനത്താവളങ്ങൾ നവീകരിക്കും. ഇതിൽ 50 വിമാനത്താവളങ്ങൾ സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ളവയാണ്. ഈ വിമാനത്താവളങ്ങളുടെ നവീകരണത്തിനായി കേന്ദ്ര സർക്കാരിന്റെ സഹായ സഹകരണങ്ങൾ ഉണ്ടാകും. 

Post your comments