Global block

bissplus@gmail.com

Global Menu

സാമ്പത്തിക പ്രതിസന്ധി: പാർലെ-ജി ബിസ്‌ക്കറ്റ് ഉൽപാദനം നിർത്തി

മുംബൈ: രാജ്യത്തെ പ്രമുഖ ബിസ്‌ക്കറ്റ് നിർമ്മാണ കമ്പനിയായ പാർലെ-ജിയുടെ ഉൽപാദനം നിർത്തലാക്കി. ലാഭകരമല്ലാത്തതിനെ തുടർന്നാണ് 87 വർഷത്തെ പാരമ്പര്യമുള്ള കമ്പനി അടച്ചു പൂട്ടിയത്. കുറച്ച് വർഷങ്ങളായി കമ്പനി ലാഭകരമല്ലാത്തതിനെ തുടർന്ന് ഉൽപാദനം  കുറച്ചു വരികയായിരുന്നു.

കമ്പനി ഒരു തരത്തിലും ലാഭകരമാക്കാൻ സാധിക്കാത്തതിനാലാണ് അടച്ചു പൂട്ടാൻ തീരുമാനിച്ചതെന്ന്  കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ അരൂപ് ചൗഹാൻ അറിയിച്ചു. 300 ജീവനക്കാരാണ് ഈ ഫാക്ടറിയിൽ ജോലി ചെയ്‌തിരുന്നത്‌. ഇവരെല്ലാം തന്നെ വി.ആർ.എസ് എടുത്തു കഴിഞ്ഞു.

വളരെ മിതമായ വിലയിൽ രാജ്യമെമ്പാടും ലഭിക്കുന്ന  ബിസ്‌ക്കറ്റായിരുന്നു പാർലെജി. വർഷങ്ങളായി കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയായിരുന്നു നേരിട്ടിരുന്നത്. 1939 കാലഘട്ടത്തിലാണ് കമ്പനിയുടെ ആരംഭം. തുടക്കത്തിൽ പാര്‍ലെ ഗ്ലൂക്കോ എന്ന പേരിലായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. 1980- ൽ അത് പാര്‍ലെ-ജിയെന്നാക്കി മാറ്റി.

ഒരു കാലഘട്ടത്തിൽ രാജ്യത്തെ ബിസ്‌ക്കറ്റ് വില്പനയുടെ 40 ശതമാനം പാർലെ-ജിയുടെ കൈകളിലായിരുന്നു. എന്നാല്‍ ഇപ്പോൾ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ പാര്‍ലെ-ജിക്കായില്ല.

Post your comments