Global block

bissplus@gmail.com

Global Menu

ഇ - പാസ്സ്പോർട്ടുകളുടെ കാലം വരുന്നു

ന്യൂഡൽഹി: പാസ്സ്പോർട്ടുകൾ ഇ -പാസ്സ്പോർട്ടുകൾ ആകുന്ന കാലം വരുന്നു. വിദേശകാര്യസഹമന്ത്രി വി കെ സിംഗ് ആണ് ഇ -പാസ്സ്പോർട്ടുകളുടെ പ്രാധാന്യത്തെ കുറിച്ച് ലോക്സഭയെ അറിയിച്ചത്‌. വ്യാജ പാസ്സ്പോർട്ടുകൾ കുറയ്ക്കുന്നതിനും, കൂടുതൽ സുരക്ഷാ മാനദണ്ഡങ്ങൾ പരിഗണിച്ചുമാണ് ഇ- പാസ്സ്പോർട്ടുകളിലേക്കു മാറാൻ കേന്ദ്ര ഗവണ്മെന്റ് ആലോചിക്കുന്നത്.

തീവ്രവാദ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ ഇ -പാസ്സ്പോർട്ടുകളുടെ പ്രസക്തി ഏറുകയാണ്.  

ഇ - പാസ്സ്പോർട്ടുകളിൽ ഒരു ബയോമെട്രിക് ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടാകും. പാസ്സ്പോർട്ടിലെ വിവരങ്ങൾതന്നെയായിരിക്കും ഇ ബയോമെട്രിക് ചിപ്പിലും ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായി വിദേശകാര്യസഹമന്ത്രി വി കെ സിംഗ് വ്യക്തമാക്കി. നാസിക്കിലെ ഇന്ത്യ സെക്യൂരിറ്റി പ്രസ്സിനേക്കൂടി സഹകരിപ്പിച്ചുകൊണ്ടായിരിക്കും ബയോമെട്രിക് ചിപ്പ് ഘടിപ്പിക്കുന്ന ഇ - പാസ്സ്പോർട്ടുകൾ നിർമ്മിക്കുന്നത് . 

 

 

Post your comments