Global block

bissplus@gmail.com

Global Menu

എല്ലാവർക്കും ഇനി വൈദ്യുതി

തിരുവനന്തപുരം: കേരളത്തിലെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാൻ കേരള സർക്കാരും, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡും കൂടി പദ്ധതി തയ്യാറാക്കുന്നു. ഇതിനു വേണ്ട നിർദ്ദേശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

എല്ലാ പ്രദേശങ്ങളിലേക്കും വൈദ്യുതി എത്തിക്കുന്നതിനായി  അവിടുത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം, പട്ടിക ജാതി പട്ടികവർഗ്ഗ ക്ഷേമ ഫണ്ടുകൾ, എം പി, എം എൽ എ മാരുടെയും വികസന ഫണ്ടുകൾ, കേന്ദ്രാവിഷ്കൃത പദ്ധതിവിഹിതം തുടങ്ങിയവ ഇതിനായി ഉപയോഗിക്കും.

വൈദ്യുതി ലൈനും ട്രാൻസ്ഫോർമറും പോലും ഇല്ലാത്ത സ്ഥലങ്ങളിൽ ആയിരിക്കും ഇത്തരത്തിലുള്ള സാമ്പത്തിക സംവിധാനം ഉപയോഗപ്പെടുത്തുക. 

ബി പി എൽ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് വെതർ പ്രൂഫ് കണക്ഷൻ സൗജന്യമായിരിക്കും, ബി പി എൽ അല്ലാത്ത ഉപഭോക്താക്കൾ കണക്ഷനുള്ള വെതർ പ്രൂഫ് എസ്റ്റിമേറ്റ് തുക അടയ്ക്കണം.

വൈദ്യുതി കണക്ഷനു വേണ്ടി കെ എസ് ഇ ബി സെക്ഷൻ ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന അപേക്ഷയിൽ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി ഓഗസ്റ്റ് 1 നുമുമ്പ് അതത് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം .

Post your comments