Global block

bissplus@gmail.com

Global Menu

കേരളത്തിന് ഇനി വിത്ത് ബാങ്കും

തിരുവനന്തപുരം: പരമ്പരാഗത വിത്തിനങ്ങൾ സംരക്ഷിക്കുന്നതിന് വിത്ത് ബാങ്കുകൾക്കു രൂപം നൽകുമെന്ന് കൃഷിമന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിത്ത് ബാങ്ക് ആയിരിക്കും സ്ഥാപിക്കുക.

ഗുണനിലവാരമുള്ള പല വിത്തിനങ്ങളും സംരക്ഷിക്കാൻ സാധിക്കാതെ നശിച്ചു പോയിട്ടുണ്ട്. ഇത്തരത്തിൽ സംരക്ഷിക്കപ്പെടുന്ന വിത്തിനങ്ങൾ ആവിശ്യക്കാർക്കു ലഭ്യമാക്കുകയും ചെയ്യും. കൃഷി വകുപ്പിന്റെ അഗ്രോ ബസ്സാറുകൾ വഴി ഇത്തരം നാടൻ വിത്തുകൾ കർഷകർക്ക് ലഭ്യമാക്കും.

കർഷകർക്ക് വിത്തുകൾ ലഭ്യമാക്കുന്നതിനൊപ്പം വിപണനം വരെയുള്ള കാര്യങ്ങളിൽ ഒരു ശൃംഖല ഉണ്ടാക്കുകയും ചെയ്യും. കാർഷിക സർവ്വകലാശാലയുമായി ചേർന്ന് വിവിധതരം വിത്തിനങ്ങൾ ഉല്പാദിപ്പിക്കാൻ ആണ് ഉദ്ദേശിക്കുന്നത്.

പോളി ഹൗസ് കൃഷിരീതിക്ക്‌ അനുയോജ്യമായ വിത്തിനങ്ങൾ ആയിരിക്കും പ്രധാനമായും കാർഷിക സർവ്വകലാശാലയുമായി ചേർന്ന് വികസിപ്പിക്കുന്നത് .

Post your comments