Global block

bissplus@gmail.com

Global Menu

വായ്പകുടിശ്ശിക ഉള്ളവർക്ക് സർക്കാരിന്റെ ആശ്വാസപാക്കേജ്

കണ്ണൂർ : സഹകരണസ്ഥാപനങ്ങളിൽ നിന്ന് ചെറിയവായ്പകൾ എടുത്തിട്ടുള്ള തൊഴിലാളികൾക്കും, താഴെത്തട്ടിലുള്ളവർക്കും, കര്‍ഷകർക്കും പ്രത്യേക ആശ്വാസപാക്കേജ് കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നു.

ഇതിനായി അഞ്ചുലക്ഷം രൂപ വരെയുള്ള വായ്പ്പകളുടെ കണക്കെടുപ്പ് നടത്താൻ സർക്കാർ തീരുമാനിച്ചു. മാർച്ച് 31ന് കാലാവധി പൂർത്തിയായതും, കുടിശ്ശിക വന്നിട്ടുള്ളതുമായ വായ്പകളാണ് പരിശോധിക്കുക.

കാർഷിക വായ്പകളുടെയും, മറ്റു വായ്പകളുടെയും കണക്കുകൾ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. വായ്പകളുടെ മുതലും, പലിശയും പ്രത്യേകമായി റിപ്പോർട്ടാക്കി നൽകണമെന്നാണ് ചീഫ് സെക്രട്ടറി ജില്ലാ ജോയിന്റ് രജിസ്ട്രാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മുതലിനെക്കാള്‍ പലിശ കൂടിയിട്ടുണ്ടെങ്കിലും, ഇരട്ടിയായിട്ടുണ്ടെങ്കിലും അത് വ്യക്തമായി റിപ്പോർട്ടിൽ സൂച്ചിപ്പിച്ചിരിക്കണം.

റിപ്പോർട്ട് വിശദമായി പഠിച്ചതിന് ശേഷമാകും പാക്കേജ് തയ്യാറാക്കുക. വായ്പകള്‍ എഴുതിത്തള്ളണോ അതോ പലിശയിൽ ഇളവ് നൽകണോ എന്നതിനെ കുറിച്ച് തീരുമാനമായിട്ടില്ല 

Post your comments