Global block

bissplus@gmail.com

Global Menu

എസ്ബിഐ എലൈറ്റ് കാര്‍ഡ് പുറത്തിറക്കി

കൊച്ചി: എസ്ബിഐ കാര്‍ഡ് ആന്റ് പെയ്‌മെന്റ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് തങ്ങളുടെ പ്രീമിയം ക്രെഡിറ്റ് കാര്‍ഡായ എലൈറ്റ് കാര്‍ഡ് പുറത്തിറക്കി. ‘നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ (എൻ.എഫ്.സി) സാങ്കേതിക വിദ്യയോടുകൂടിയാണ് കമ്പനി ഈ കാർഡ് പുറത്തിറക്കിയിരിക്കുന്നത്.

എസ്ബിഐ എലൈറ്റ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് സുതാര്യമായി ഇടപാടുകൾ നടത്താൻ സാധിക്കുന്നതാണ്.

എസ്ബിഐ എലൈറ്റ് കാർഡ് ഉപയോഗിച്ച് ഷോപ്പിംങ്ങും മറ്റു ഇടപാടുകളും നടത്തുന്നതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ റീവാർഡ് പോയിന്റുകൾ കൈവരിക്കാൻ സാധിക്കുമെന്ന് എസ്ബിഐ അറിയിച്ചു . 

മാസ്റ്റർ കാർഡ് വേൾഡ് പ്ലാറ്റ്ഫോമിലൂടെയാണ് എസ്ബിഐ എലൈറ്റ് കാർഡ് ലഭ്യമാക്കിയിരിക്കുന്നത്. ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന എസ്ബിഐയുടെ ആദ്യ കാർഡ് കൂടിയാണ് ഇത്.

4999 രൂപയ്ക്കാണ് എസ്ബിഐ എലൈറ്റ് കാർഡ് ലഭ്യമാകുക. കാർഡിനോടൊപ്പം 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .

Post your comments