Global block

bissplus@gmail.com

Global Menu

ഫേസ്ബുക്കിൽ ഇനി ഓഫ്‌ലൈൻ വീഡിയോ

ഫേസ്ബുക്ക് ഉപയോഗിക്കുന്നവർക്ക് ഇനി ഇന്റർനെറ്റ് ഇല്ലാതെ വീഡിയോകൾ കാണാൻ സാധിക്കും. ഇതിനായി ഓഫ്‌ലൈൻ വിഡിയോ സംവിധാനവുമായിട്ടാണ് ഫേസ് ബുക്ക് വരുന്നത്. 

 ഇന്ത്യയിൽ സ്മാർട്ട് ഫോണിന്റെ ഉപയോഗം വർദ്ധിക്കുമ്പോഴും ഇന്റർനെറ്റ് കണക്റ്റിവിറ്റിയുടെ കാര്യത്തിൽ ഇപ്പോഴും നമ്മൾ പിന്നിൽ തന്നെയാണ്.

ഇതിനാൽ തന്നെ ഉപഭോക്താക്കൾക്ക് തടസ്സം കൂടാതെ വീഡിയോകൾ കാണുക പ്രയാസമുള്ള  കാര്യമാണ് .

ഈ സാഹചര്യം മുൻനിർത്തിയാണ് ഫേസ്ബുക്ക് ഓഫ്‌ലൈൻ വിഡിയോ എന്ന ആശയവുമായി മുന്നോട്ടു വന്നിരിക്കുന്നത്.  

ഓഫ്‌ലൈൻ വീഡിയോയിലൂടെ ഉപഭോക്താക്കൾക്ക് മികച്ച നെറ്റ് കണക്റ്റിവിറ്റിയുള്ളപ്പോൾ വീഡിയോകൾ ഡൗൺലോഡ് ചെയ്ത് പിന്നീട് വീഡിയോ കാണാവുന്നതാണ്. ഓഫ്‌ലൈൻ വീഡിയോയുടെ പരീക്ഷണം ജൂലൈ 11 ന് ഫേസ്ബുക്ക് തുടങ്ങുമെന്നാണ്  സൂചന.

Post your comments