Global block

bissplus@gmail.com

Global Menu

ജെറ്റ് എയർവേസിൽ ഇനി കേരളീയ ഭക്ഷണം

കൊച്ചി : ഇനി മുതൽ ജെറ്റ് എയർവേസിന്റെ രാജ്യാന്തര വിമാനങ്ങളിൽ കേരളീയ ഭക്ഷണങ്ങളും ലഭ്യമാകും. ഗസ്റ്റ് ഫസ്റ്റ് എന്ന ജെറ്റ് എയർവേസിന്റെ പദ്ധതി പ്രകാരമാണ് കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളിൽ കേരളീയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

ടൊമാറ്റോ സാമ്പാർ, കത്തിരിക്ക കൂട്ട്, അവിയൽ. കേരള സ്റ്റൈൽ കോഴിക്കറി, വറുത്തരച്ച ചിക്കൻ, തലശ്ശേരി ചിക്കൻ ബിരിയാണി, മലബാർ ചിക്കൻ ബിരിയാണി എന്നിവയാണ് ഭക്ഷണങ്ങളുടെ പട്ടികയിൽ ഇടംനേടിയവ.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നും അബുദാബി, ദമാം, ദുബായ്,ദോഹ, മസ്കറ്റ്, ഷാർജ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങളിലാണ് കേരളവിഭവങ്ങൾ ലഭ്യമാക്കുന്നത്.

Post your comments