Global block

bissplus@gmail.com

Global Menu

ഒല ഓപ്പറേറ്റര്‍ ആപ്പ് പുറത്തിറക്കി

ഗതാഗത രംഗത്തെ പ്രമുഖരായ ഒല, സംരംഭകര്‍ക്കായുള്ള മൊബൈല്‍ ആപ്പ് ആയ, ഒല ഓപ്പറേറ്റര്‍ ആപ്പ് പുറത്തിറക്കി. ഒലയിലൂടെ ഒരു കാറില്‍ നിന്നു നിരവധി കാറുകളിലേക്കു വളര്‍ന്നവര്‍, സ്വന്തമായി കാര്‍ ഉള്ളതും, ഡ്രൈവര്‍മാരെ വിനിയോഗിക്കുന്നവരുമായ സംരംഭകര്‍ തുടങ്ങിയവരെ ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ ആപ്പ്.  

തങ്ങളുടെ പങ്കാളികള്‍ക്ക് അവരുടെ വാഹനങ്ങള്‍ വളരെ സൗകര്യത്തോടെ ഉപയോഗിക്കാനും യുവ ഇന്ത്യയുടെ ചിന്താഗതികള്‍ക്ക് അനുസൃതമായി വളരാനുള്ള അവസരം ഒരുക്കാനും വഴിയൊരുക്കുന്നതാണ് ഈ പുതിയ ആപ്പ്. ഒരൊറ്റ കാറുമായി തങ്ങളോടു സഹകരിച്ചു തുടങ്ങിയ പല സംരംഭകരും ഇപ്പോള്‍ നിരവധി കാറുകളുടെ ഉടമസ്ഥരാണെന്ന് ഒലയുടെ സീനിയര്‍ ഡയറക്ടര്‍-പ്രൊഡക്ട് സുമിത് തുഡേജ ചൂണ്ടിക്കാട്ടി. എല്ലാ തലത്തിലുമുള്ള ഓപ്പറേറ്റര്‍മാര്‍ക്കും സൗകര്യപ്രദമായി തങ്ങളുടെ ബിസിനസ് കൈകാര്യം ചെയ്യാന്‍ ഒലയുടെ ഓപ്പറേറ്റര്‍ ആപ്പ് സഹായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരൊറ്റ ബട്ടണ്‍ അമര്‍ത്തി  തല്‍സമയം വാഹനം എവിടെയെന്നു മനസ്സിലാക്കാനും പ്രകടനം വിലയിരുത്താനും എല്ലാം ഓപ്പറേറ്ററെ സഹായിക്കുന്നതുമാണ് പുതിയ ആപ്പ്. തങ്ങളുടെ ഓരോ വാഹനവും ഇങ്ങനെ തല്‍സമയം വീക്ഷിക്കുന്നതിനൊപ്പം റണ്ണിങ് സ്റ്റാറ്റസ് സംബന്ധിച്ച അലര്‍ട്ടുകളും ലഭിക്കും. പ്രതിദിന വരുമാനം, കാഷ്-ഓണ്‍ലൈന്‍ പണമടക്കലുകള്‍ സംബന്ധിച്ച വിവരങ്ങള്‍, ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കാനുള്ള സൗകര്യം തുടങ്ങിയവയെല്ലാം ഈ ആപ്പിലുണ്ടാകും.

Post your comments