Global block

bissplus@gmail.com

Global Menu

കാർബൺ എ91 വിപണിയിൽ

ഇന്ത്യയിലെ പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ കാർബൺ 2,899 രൂപയുടെ എ91 സ്മാർട്ട്ഫോൺ വിപണിയിൽ എത്തിച്ചു. കമ്പനിയുടെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട് ഫോണാണ് എ91 .

4 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഫോണിൽ ആൻഡ്രോയിഡ് 5.1 ലോലിപോപ് ഒഎസ് ആണ് പ്രവർത്തിക്കുന്നത്. 512 എം.ബി റാമുള്ള കാർബൺ എ91-ൽ  4 ജിബി മെമ്മറി സ്റ്റോറേജാണുള്ളത്. ഇത് എസ്.ഡി കാർഡ് ഉപയോഗിച്ച് 32 ജിബി വരെ ഉയർത്താവുന്നതാണ്.

1.2 ക്വാഡ് കോർ പ്രോസസറാണ് സ്മാർട്ട് ഫോണിൽ ഉള്ളത്. എൽ.ഇ.ഡി ഫ്ലാഷോടുകൂടി 2 മെഗാപിക്സൽ ക്യാമറയും, 0.3 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിന്റെ മറ്റൊരു പ്രത്യേകതയാണ്. രണ്ട് സിം കാർഡുകൾ എ91 സ്മാർട്ട് ഫോണിൽ ഉപയോഗിക്കാം. 2200 എംഎഎച്ച് ലിയോൺ ബാറ്ററിയുള്ള കാർബൺ എ91 ഫോണിൽ, 3ജി, ബ്ലൂടൂത്ത്, എഫ്.എം റേഡിയോ, ജിപിഎസ്, വൈഫൈ, മൈക്രോ യു.എസ്.ബി 2.0 തുടങ്ങിയ കണക്ടിവിറ്റി സേവനങ്ങളും ലഭ്യമാണ്. 

Post your comments